KSDLIVENEWS

Real news for everyone

ലോകത്തെ ഏറ്റവും വലിയ കെട്ടിടം നിര്‍മിക്കാന്‍ സൗദി; 500 ബില്യണ്‍ ഡോളര്‍, നിയോമില്‍ അത്ഭുതങ്ങള്‍ കാണാം

SHARE THIS ON

റിയാദ്: ലോകത്തെ എറ്റവും വലിയ കെട്ടിടം നിര്‍മിക്കാനൊരുങ്ങി സൗദി അറേബ്യ. രാജ്യത്തെ ജനസാന്ദ്രത കുറഞ്ഞ പ്രദേശത്ത് അംബരചുംബികളായ ഇരട്ടഗോപുരം നിര്‍മിക്കാനാണ് സൗദി ലക്ഷ്യമിടുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. ചെങ്കടല്‍ തീരത്ത് 500 ബില്യണ്‍ ഡോളര്‍ ചെലവഴിച്ച് സൗദി നിര്‍മിക്കുന്ന നിയോം പദ്ധതിയുടെ ഭാഗമായിട്ടായിരിക്കും കെട്ടിടം ഉയരുക.

സൗദി കിരീടവകാശി മുഹമ്മദ് ബിന്‍ സല്‍മാന്റെ സ്വപ്ന പദ്ധതിയാണ് നിയോം. നിര്‍മാണം പൂര്‍ത്തിയാകുന്നതോടെ കാഴ്ചയുടെ അത്ഭുതങ്ങള്‍ ഒളിപ്പിച്ച പടുകൂറ്റന്‍ കെട്ടിടമായി സൗദിയിലെ അംബരചുംബി മാറും. ലോകത്തെ മറ്റുകെട്ടിടങ്ങളെക്കാള്‍ വളരെ വലുതായിരിക്കും ഇരട്ടഗോപുരം. ഏകദേശം 500 മീറ്റര്‍ ഉയരവും ഡസന്‍ കണക്കിന് മൈലുകള്‍ നീളവും കെട്ടിടത്തിനുണ്ടാകുമെന്ന് ഇതുമായി ബന്ധപ്പെട്ട വൃത്തങ്ങളെ ഉദ്ധരിച്ച്‌ രാജ്യാന്തര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

ചെങ്കടല്‍ തീരം മുതല്‍ മരുഭൂമിയിലേക്ക് നീണ്ടു കിടക്കുന്നതാകും കെട്ടിടമെന്നാണ് റിപ്പോര്‍ട്ടുകള്‍. പാര്‍പ്പിട സൗകര്യങ്ങള്‍ക്കൊപ്പം ഓഫീസുകളും കെട്ടിടത്തിന്റെ ഭാഗമാകും. ഇവയ്ക്ക് പുറമേ വിവിധ ഫാക്ടറികളും മാളുകളും ഉള്‍പ്പെടെയുള്ള വലിയൊരു ലോകവും ഇരട്ട ഗോപുരത്തിലുണ്ടാകും

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!