KSDLIVENEWS

Real news for everyone

പെരുമഴയിൽ മുങ്ങി തൃശൂർ: ചാലക്കുടിയിൽ ഒന്നേകാൽ മണിക്കൂറിൽ പെയ്തത് 69 എംഎം മഴ, വീടുകളില്‍ വെള്ളം കയറി

SHARE THIS ON

തൃശൂർ∙  അതിശക്തമായ മഴയിൽ തൃശൂർ നഗരത്തിലെ പ്രധാന സ്ഥലങ്ങളെല്ലാം വെള്ളത്തിലായി. ചാലക്കുടിയിൽ ഒന്നേകാൽ മണിക്കൂറിൽ പെയ്തത് 69 എംഎം മഴയാണ്. കനത്ത മഴയിൽ തൃശൂർ നഗരത്തിൽ ഗതാഗതം തടസ്സപ്പെട്ടു. പലയിടത്തും വാഹനം തിരിച്ചുവിട്ടു. ഇക്കണ്ടവാരിയർ റോഡ് വെള്ളത്തിൽ മുങ്ങി. എംജി റോഡിലും സ്വരാജ് റൗണ്ടിലും വെള്ളക്കെട്ട് രൂപപ്പെട്ടു. മൂന്ന് ബൈക്കുകൾ ഒഴുക്കിൽപ്പെട്ടു. വീടുകളിൽ വെള്ളം കയറി. ഓടകളിലൂടെ വെള്ളം ഒഴുകിപോകാത്തതാണ് കനത്ത വെള്ളക്കെട്ടിന് കാരണം. 

ഓട വൃത്തിയാക്കിയാൽ വെള്ളക്കെട്ട് ഒഴിവാകുമെന്ന് നാട്ടുകാർ പറഞ്ഞു. ‘‘തൃശൂരിൽ വളരെ ശക്തമായ മഴയാണ് ഉണ്ടായത്, മൂന്ന് മണിക്കൂറോളം ഇനിയും മഴ പെയ്യും. വെള്ളക്കെട്ട് കൂടും. ശക്തമായ മഴയാണ്. ഉച്ചയോടെ മഴ ദുർബലമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്’’–റവന്യൂ മന്ത്രി കെ.രാജൻ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!