KSDLIVENEWS

Real news for everyone

മേൽപ്പറമ്പിൽ പിക്കപ്പ് വാൻ ബൈക്കിൽ ഇടിച്ചു; യുവാവിന് ദാരുണാന്ത്യം

SHARE THIS ON

കാസർകോട്: പിക്കപ്പ് വാൻ ബൈക്കിടിച്ച് യുവാവ് മരിച്ചു. പാലക്കുന്ന് കോട്ടിക്കുളം റെയിൽവേ ഗേറ്റിനു സമീപത്തു താമസിക്കുന്ന കെ എ മുഹമ്മദ് ഷുഹൈൽ (26) ആണ് മരിച്ചത്. ശനിയാഴ്‌ച വൈകിട്ട് മേൽപ്പറമ്പ് ഗോൾഡൻ ബേക്കറിക്ക് മുൻവശം സംസ്ഥാന പാതയിൽ ആണ് അപകടമുണ്ടായത്. മുൻ പ്രവാസിയായ യുവാവ് ബൈക്കിൽ കാസർകോട്ടേക്ക് പോകുകയായിരുന്നു. റോഡ് മുറിച്ചു കടക്കാനുള്ള ശ്രമത്തിൽ പിക്കപ്പ് വാൻ ബൈക്കിൽ ഇടിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ ഷുഹൈലിനെ കാസർകോട്ടെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു. മൃതദേഹം ജനറൽ ആശുപത്രി മോർച്ചറിയിൽ. അബ്ദുൾ ഖാദറിൻ്റെയും സബൂറയുടെയും മകനാണ്. സഹോദരങ്ങൾ: സാലിഹ്, ഷെഹല. ഖബറടക്കം ഞായറാഴ്‌ച രാവിലെ ഒൻപത് മണിക്ക് കോട്ടിക്കുളം ജുമാ മസ്ജിദ് ഖബർ സ്ഥാനിൽ നടക്കും.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!