വാക്സിന് വന്ധ്യതക്ക് കാരണമാകുമെന്ന വാര്‍ത്ത തെറ്റ് -കേന്ദ്ര ആരോഗ്യ മന്ത്രാലയം

ന്യൂഡല്‍ഹി: കോവിഡ് വാക്സിന് പുരുഷന്മാരിലും സ്ത്രീകളിലും വന്ധ്യത വരുത്താന്‍ സാധ്യതയുണ്ടെന്ന വാര്‍ത്തക്ക് ശാസ്ത്രീയ അടിത്തറയില്ലെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം. വാക്സിന് വന്ധ്യതയുണ്ടാക്കുമെന്നതിന് ശാസ്ത്രീയ തെളിവില്ലെന്നും ഇവ സുരക്ഷിതവും ഫലപ്രദവുമാണ് എന്ന് സ്ഥിരീകരിക്കപ്പെട്ടതാണെന്നും മന്ത്രാലയം അറിയിച്ചു.
മുലയൂട്ടുന്ന അമ്മമാര്‍ക്കും വാക്സിന് സുരക്ഷിതമാണെന്നും വാക്സിന് എടുക്കുന്നതിനു മുമ്ബും പിമ്ബും മുലയൂട്ടല്‍ നിര്‍ത്തിവെക്കേണ്ടതില്ലെന്നും ദേശീയ വാക്സിന് വിതരണ വിദഗ്ധ സമിതി (എന്‍.ഇ.ജി.വി.എ.സി) ശിപാര്‍ശ ചെയ്തിട്ടുണ്ട്.