മുസ്ലിം ലീഗ് ജില്ലാ ഉപാദ്ധ്യക്ഷൻ കെ.ഇ.എ. ബക്കറിന്ന് ദുബായ് കെഎംസിസി പള്ളിക്കര പഞ്ചായത്ത് സ്വീകരണം നൽകി.

ദുബായ്: ഹൃസ്വ സന്ദർശനത്തിനായി ദുബായിലേക്ക് എത്തിയ കാസറഗോഡ് ജില്ലാ ഉപാധ്യക്ഷൻ കെ.ഇ.എ. ബക്കറിന്ന് ദുബായ് കെഎംസിസി പള്ളിക്കര പഞ്ചായത്ത് കമ്മിറ്റിയുടെ കീഴിലായി സ്വീകരണം ഒരുക്കി. മനാഫ് ഖാൻറെ അധ്യക്ഷതയിൽ ചേർന്ന സ്വീകരണ പരിപാടി ദുബായ് കെഎംസിസി ഓർഗനൈസിംഗ് സെക്രട്ടറി ഹംസ തൊട്ടി ഉൽഘാടനം ചെയ്തു. മണ്ഡലം കെഎംസിസി ആക്ടിങ് പ്രസിഡണ്ട് നിസാർ മാങ്ങാട്, ആക്ടിങ് ജനറൽ സെക്രട്ടറി മുനീർ പള്ളിപ്പുറം, സെക്രട്ടറി ആരിഫ് ചെരുമ്പ, ബഷീർ പള്ളിപ്പുഴ. ആഷിഖ് റഹ്മാൻ എന്നിവർ ചടങ്ങിൽ ആശംസ അറിയിച്ചു. ഹസീബ് ഖാൻ സ്വാഗതവും, റംഷി തൊട്ടി നന്ദിയും പറഞ്ഞു.

