വൈദ്യുതി ബിൽ അടച്ചില്ല, കാസർകോട് കറന്തക്കാട്ടെ എം വി ഡി ഓഫീസിലെ ഫീസും കെഎസ്ഇബി ജീവനക്കാർ ഊരി കൊണ്ടുപോയി

കാസർകോട്: വൈദ്യുതി ബില്‍ അടക്കാത്തതിനാല്‍ കാസര്‍കോട് കറന്തക്കാടുള്ള ആര്‍ടിഒ എന്‍ഫോഴ്സ്മെന്റ് ഓഫീസിലെ ഫീസും കെഎസ്ഇബി അധികൃതർ ഊരി. ഇതേ തുടര്‍ന്ന് ഓഫീസ് പ്രവര്‍ത്തനം തടസപ്പെട്ടു. ബില്‍ അടക്കാനുള്ള അവസാന തീയതി കഴിഞ്ഞതോടെയാണ് കെ.എസ്.ഇ.ബി ഫ്യൂസ് ഊരുന്ന നടപടിയിലേക്ക് കടന്നത്.23,000 രൂപ ബില്‍ അടക്കാനുള്ള അവസാന തീയതി ഈ മാസം 26 ആയിരുന്നു. സമയ പരിധി കഴിഞ്ഞിട്ടും ബില്ലടക്കാത്തതോടെ കെ എസ് ഇ ബി അധികൃതര്‍ ആര്‍ടിഒ എന്‍ഫോഴ്സ്മെന്റ് ഓഫീസിലെത്തി ഫ്യൂസ് ഊരുകയായിരുന്നു. വൈദ്യുതി ഇല്ലാത്തതിനാല്‍ ഓഫീസ് പ്രവര്‍ത്തനം പൂര്‍ണമായും തടസപ്പെട്ടു. കഴിഞ്ഞ ദിവസം വയനാട് കല്‍പ്പറ്റയില്‍ മോട്ടോര്‍ വാഹന വകുപ്പിന്റെ എന്‍ഫോഴ്സ്മെന്റ് വിഭാഗം പ്രവര്‍ത്തിക്കുന്ന കെട്ടിടത്തിന്റെ വൈദ്യുതി കെഎസ്ഇബി വിച്ഛേദിച്ചിരുന്നു. കെട്ടിടത്തിന്റെ വൈദ്യുതി ബില്‍ അടയ്ക്കുന്നതില്‍ കാലതാമസം വരുത്തിയിരുന്നു. ഇതേ തുടര്‍ന്നായിരുന്നു നടപടി. .

