KSDLIVENEWS

Real news for everyone

വെള്ളച്ചാട്ടത്തിൽ പതിയിരുന്നത് അപ്രതീക്ഷിത അപകടം; ഒൻപതുകാരി കൂടി മരിച്ചു, മറ്റൊരു കുട്ടിക്കായി തിരച്ചിൽ / video

SHARE THIS ON

മുംബൈ: മഹാരാഷ്ട്രയിലെ ലോണോവാലയിൽ വെള്ളച്ചാട്ടം ആസ്വദിക്കുന്നതിനിടെ ഉണ്ടായ അപ്രതീക്ഷിത മലവെള്ളപ്പാച്ചിലിൽ ഒരു കുടുബംത്തിലെ നാലു പേർ മരിച്ചു. കാണാതായ ഒൻപതു വയസുകാരിയുടെ മൃതദേഹം കൂടി കണ്ടെത്തിയതോടെയാണ് മരണം നാലായത്.

നാലു വസുകാരിക്കായുള്ള തിരച്ചിൽ തുടരുകയാണ്. ബുഷി അണക്കെട്ടിനടുത്തെ വെള്ളച്ചാട്ടത്തിനു സമീപമായിരുന്നു സംഭവം. ഏഴംഗ കുടുംബം മുംബൈയിൽനിന്നും 80 കിലോമീറ്റർ അകലെയുള്ള ഹിൽ സ്റ്റേഷനിൽ അവധിദിവസം ആഘോഷിക്കാൻ എത്തിയതായിരുന്നു. മേഖലയിൽ പുലർച്ചെ മുതൽ പെയ്ത കനത്ത മഴയിൽ തടയണ നിറഞ്ഞു കവിഞ്ഞതോടെ വെള്ളച്ചാട്ടത്തിലെ നീരൊഴുക്ക് വർധിക്കുകയായിരുന്നു.

ഏഴംഗ കുടുംബം മുംബൈയിൽ നിന്നും 80 കിലോമീറ്റർ അകലെയുള്ള ഹിൽ സ്റ്റേഷനിൽ അവധിദിവസം ആഘോഷിക്കാനാണ് എത്തിയത്. മേഖലയിൽ പുലർച്ചെ മുതൽ പെയ്ത കനത്ത മഴയിൽ തടയണ നിറഞ്ഞു കവിഞ്ഞതോടെ വെള്ളച്ചാട്ടത്തിലെ നീരൊഴുക്ക് വർധിക്കുകയായിരുന്നു.

കുടുംബത്തിന്റെ അവസാന നിമിഷങ്ങളുടെ ഭയാനകമായ ദൃശ്യങ്ങളുടെ വിഡിയോ പുറത്തുവന്നു. അപകടത്തിൽപ്പെട്ടവർ വെള്ളച്ചാട്ടത്തിനു നടുവിലുള്ള ഒരു പാറയിൽ നിൽക്കുകയും പരസ്പരം മുറുകെ പിടിക്കുകയും കരയിലേക്ക് കയറാൻ ശ്രമിക്കുന്നതുമെല്ലാം വിഡിയോയിൽ കാണാം. ഒരു മിനിറ്റിനുള്ളിൽ, കുതിച്ചൊഴുകുന്ന വെള്ളത്തിന്റെ ശക്തി അവരെ കീഴടക്കുകയായിരുന്നു. സഹായത്തിനായി കുടുംബം നിലവിളിക്കുന്നുണ്ടെങ്കിലും അതിനിടെ ഒഴുക്കിൽപ്പെടുകയായിരുന്നു.

ഇന്നലെ ഉച്ചയ്ക്ക് ഒന്നരയോടെയാണ് അപകടമുണ്ടായത്. നാട്ടുകാരും പൊലീസും സംഭവസ്ഥലത്തെത്തി കയറും ട്രക്കിങ് ഗിയറുമായി രക്ഷപ്പെട്ടവരെ തിരയാൻ തുടങ്ങിയെങ്കിലും ശ്രമം വിഫലമായി. പായൽ നിറഞ്ഞ പാറക്കെട്ടുകളിൽ തെന്നി വീഴുകയും വെള്ളത്തിന്റെ ശക്തിയിൽ ഒലിച്ചുപോകുകയും ചെയ്തതാകാമെന്ന് പ്രദേശവാസികൾ പറയുന്നു. വിനോദസഞ്ചാരികൾ ഈ പ്രദേശത്തേക്ക് പോകുന്നത് തടയാൻ ഒരു സുരക്ഷാ ക്രമീകരണവും പ്രദേശത്തില്ല.

error: Content is protected !!