KSDLIVENEWS

Real news for everyone

നെക്രാജെ ബട്ടക്കായം നടപ്പാലത്തിന്റെ തൂൺ ഉറപ്പിച്ച ഭാഗം ഇളകി; യാത്രക്കാർ ആശങ്കയിൽ

SHARE THIS ON

നെക്രാജെ; നെക്രാജെ ബട്ടക്കായം നടപ്പാലത്തിന്റെ തൂൺ ഉറപ്പിച്ച ഭാഗം ഇളകിയതോടെ ഇത് വഴിയുള്ള യാത്രക്കാർ ഭീതിയിലായി. 40 വർഷം മുൻപ് നിർമിച്ച നടപ്പാലം ഒട്ടേറെ പേരാണ് ഉപയോഗിക്കുന്നത്. സ്കൂൾ, മദ്രസ വിദ്യാർഥികളും മറ്റുയാത്രക്കാരും ഈ നടപ്പാലത്തെയാണ് ആശ്രയിക്കുന്നത്.  നെക്രാജെ ഉദ്ധം റോഡിൽ പട്ടക്കയത്താണ് നടപ്പാലമുള്ളത്. നടപ്പാലത്തിലൂടെ യാത്ര ചെയ്താൽ അമേയ്തറവാട് പിലാങ്കട്ട റോഡിലെത്തും. നടപ്പാലമില്ലെങ്കിൽ നെക്രാജെയിലെത്തി നെക്രാജെ പാലം കടന്ന് അമേയ് തറവാട് – പിലാങ്കട്ട റോഡിലൂടെ  2കിലോമീറ്റർ കറങ്ങി  പോകണം.       

നെക്രാജെ ബട്ടക്കായം പാലത്തിന്റെ തൂൺ ഉറപ്പിച്ച ഭിത്തി തകർന്നനിലയിൽ.
പാലത്തിന്റെ അടിഭാഗത്തെ തറയുടെ ഭാഗം ഇളകിയതോടെ ഇതുവഴി പോകാൻ ഭയമുള്ളതിനാൽ യാത്ര ഒഴിവാക്കിയാണ് പോകുന്നത്.നെക്രാജെയിൽ നിന്നും പിലാങ്കട്ട, കുണ്ട, അജ്ജികൊളഞ്ചി, അമേലടുക്കം, മീലാദ് നഗർ, തായൽ മൂല, വലിയമൂല കൊളാരി എന്നിവിടങ്ങളിലേക്ക് നടപ്പാലത്തിലൂടെയാണ് പോകുന്നത്. യാത്രാക്ലേശം പരിഹരിക്കാൻ നടപടി സ്വീകരിക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.

error: Content is protected !!