KSDLIVENEWS

Real news for everyone

സ്‌കൂട്ടര്‍ മേല്‍പ്പാലത്തില്‍ നിന്ന് താഴേയ്ക്ക് പതിച്ച്‌ അപകടം; 32കാരിക്ക് ദാരുണാന്ത്യം, മൂന്ന് വയസുള്ള കുഞ്ഞിന് പരിക്ക്

SHARE THIS ON

തിരുവനന്തപുരം: മേല്‍പ്പാലത്തില്‍ നിന്ന് സ്‌കൂട്ടർ താഴേയ്ക്ക് പതിച്ചുണ്ടായ അപകട‌ത്തില്‍ യുവതിക്ക് ദാരുണാന്ത്യം.

തിരുവനന്തപുരം വെണ്‍പാലവട്ടത്ത് ഇന്നുച്ചയ്ക്ക് ഒരുമണിയോടെയായിരുന്നു സംഭവം. അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ കോവളം വെള്ളാർ സ്വദേശി സിമിയാണ് (32) മരിച്ചത്.

മൂന്ന് വയസുള്ള കുഞ്ഞും രണ്ട് സഹോദരിമാരുമാണ് സ്‌കൂട്ടറിലുണ്ടായിരുന്നത്. നിയന്ത്രണം വിട്ട സ്‌കൂട്ടർ കൈവരിയില്‍ തട്ടി താഴെ സർവീസ് റോഡിലേയ്ക്ക് പതിക്കുകയായിരുന്നുവെന്നാണ് നിഗമനം. അപകടത്തില്‍ പരിക്കേറ്റ കുഞ്ഞും മറ്റൊരു സഹോദരി സിനിയും ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുകയാണ്. മയ്യനാട് മരണാനന്തരച്ചടങ്ങില്‍ പങ്കെടുത്ത് മടങ്ങിയവരാണ് അപകടത്തില്‍പ്പെട്ടതെന്ന് ബന്ധു പറഞ്ഞു. വണ്ടിയുടെ പിറകിലിരുന്ന് യാത്ര ചെയ്യുകയായിരുന്നു സിമി. സംഭവത്തില്‍ കൂടുതല്‍ അന്വേഷണത്തിനുശേഷം മാത്രമേ അപകടകാരണം വ്യക്തമാവുകയുള്ളൂവെന്ന് പൊലീസ് പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!