KSDLIVENEWS

Real news for everyone

അമ്മ’യ്ക്ക് ആണ്‍ മക്കളേ ഉള്ളൂ’ പെണ്‍മക്കളില്ലേയെന്ന് പി.കെ.ശ്രീമതി

SHARE THIS ON

തിരുവനന്തപുരം: അഭിനേതാക്കളുടെ സംഘടനയായ ‘അമ്മ’യുടെ പ്രധാന ഭാരാഹികളില്‍ വനിതകള്‍ ഇല്ലാത്തതതില്‍ ചോദ്യമുയര്‍ത്തി സിപിഎം നേതാവും ജനാധിപത്യ മഹിളാ അസോസിയേഷന്‍ അഖിലേഷ്യ അധ്യക്ഷയുമായ പി.കെ.ശ്രീമതി.


‘അമ്മക്ക്’ ആണ്‍മക്കളേ ഉള്ളൂ?, പെണ്‍മക്കളില്ലേ?, പരിഗണിക്കാത്തത് കൊണ്ടാണോയെന്നും പി.കെ.ശ്രീമതി ഫെയ്‌സ്ബുക്കിലൂടെ ചോദിച്ചു.

കഴിഞ്ഞ ദിവസമാണ് അഭിനേതാക്കളുടെ സംഘടനയുടെ പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തത്. ജനറല്‍ സെക്രട്ടറിയായി സിദ്ദിഖിനെയും ജഗദീഷ് ജയന്‍ ചേര്‍ത്തല എന്നിവരെ വൈസ് പ്രസിഡന്റുമാരുമായും ബാബുരാജിനെ ജോയിന്റ് സെക്രട്ടറിയായും തിരഞ്ഞെടുത്തിരുന്നു.

ടോവിനോ തോമസ്, സുരാജ് വെഞ്ഞാറമ്മൂട്, കലാഭവന്‍ ഷാജോണ്‍, സുരേഷ് കൃഷ്ണ, ടിനിടോം, അന്‍സിബ ഹസന്‍, അനന്യ, സരയൂ മോഹന്‍, ജോയ് മാത്യു, വിനു മോഹന്‍ എന്നിവരാണ് എക്സിക്യുട്ടീവ് കമ്മിറ്റിയംഗങ്ങള്‍. ബൈലോ പ്രകാരം നാല് വനിതകള്‍ ഭരണസമിതിയില്‍ വേണം എന്നതിനാല്‍ എക്സിക്യുട്ടീവ് കമ്മിറ്റിയിലേക്ക് ഒരു വനിതയെ പിന്നീട് കോ ഓപ്റ്റ് ചെയ്യുമെന്നാണ് വിവരം.

error: Content is protected !!