ട്രംപുമായി കൂടിക്കാഴ്‌ചയ്‌ക്ക് നെതന്യാഹു; ഗാസയിലെ വെടിനിർത്തലും ബന്ദികളുടെ കൈമാറ്റവും ചർച്ചയാകും

വാഷിങ്ടൻ: യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപുമായി ഇസ്രയേൽ പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹു കൂടിക്കാഴ്ച നടത്തും. ഏഴിന് വൈറ്റ് ഹൗസിലാണ് കൂടിക്കാഴ്ച. ഗാസയിൽ വെടിനിർത്തൽ നടപ്പാക്കണമെന്നും ഹമാസുമായി ബന്ദികളുടെ കൈമാറ്റത്തിൽ ധാരണയിലെത്തണമെന്നും ട്രംപ് ആവശ്യപ്പെടുന്ന സാഹചര്യത്തിൽ ഇരുവരുടെയും കൂടിക്കാഴ്ചയ്‌ക്ക് പ്രധാന്യമേറെയാണ്. കൂടിക്കാഴ്ച നടത്തും. ഏഴിന് വൈറ്റ് ഹൗസിലാണ് കൂടിക്കാഴ്ച.
ഗാസയിൽ വെടിനിർത്തൽ നടപ്പാക്കണമെന്നും ഹമാസുമായി ബന്ദികളുടെ കൈമാറ്റത്തിൽ ധാരണയിലെത്തണമെന്നും ട്രംപ് ആവശ്യപ്പെടുന്ന സാഹചര്യത്തിൽ ഇരുവരുടെയും കൂടിക്കാഴ്ചയ്‌ക്ക് പ്രധാന്യമേറെയാണ്. ഭരണത്തിലേറിയാൽ ഗാസയിലും യുക്രെയിനിലും സമാധാനം പുനസ്ഥാപിക്കുമെന്ന ട്രംപിന്റെ പ്രഖ്യാപനം ഇനിയും നടപ്പായിട്ടില്ല. റഷ്യ – യുക്രെയിൻ സംഘർഷം അവസാനിപ്പിക്കാനുള്ള ശ്രമത്തിലാണെന്ന് വൈറ്റ് ഹൗസിൽ കഴിഞ്ഞ ദിവസം നടത്തിയ വാർത്താ സമ്മേളനത്തിൽ ട്രംപ് വ്യക്തമാക്കിയിരുന്നു. എന്നാൽ ഗാസയെ കുറിച്ച് അദ്ദേഹം പരാമർശിച്ചില്ല.