കുഴഞ്ഞു വീണ പിതാവിനെ ആശുപത്രിയിൽ എത്തിക്കുന്നതിനിടെ മകനും കുഴഞ്ഞു വീണു; മിനിറ്റുകളുടെ വ്യത്യാസത്തിൽ അച്ഛനും മകനും മരിച്ചു

മലപ്പുറം: നിലമ്പൂരിൽ അച്ഛനും മകനും ഹൃദയാഘാതത്തെ തുടർന്ന് മിനിറ്റുകളുടെ വ്യത്യാസത്തിൽ മരിച്ചു. എരുമുണ്ട സ്വദേശി പുരക്കൽ തോമസ് (78) മകൻ ടെൻസ് തോമസ് (50) എന്നിവരാണ് മരിച്ചത്. വീട്ടിൽ കുഴഞ്ഞു വീണ തോമസിനെ ആശുപത്രിയിലേക്കു കൊണ്ടും പോകും വഴി മകൻ വാഹനത്തിൽ കുഴഞ്ഞു വീഴുകയായിരുന്നു. തുടർന്ന് ഇരുവരെയും ചുങ്കത്തറയിലെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.