മഴക്കാലത്തെ വെള്ളക്കെട്ടുകൾ.
വെളളത്തിലൂടെ കൊറോണ പകരുമോ ? വിദഗ്ദ്ധരുടെ വിശദീകരണം വായിക്കുക
ലോകമാകെ കോവിഡിനെ പ്രതിരോധിക്കാനുള്ള ശ്രമത്തിലാണ്. കേരളത്തിലും മികച്ച രീതിയില്‍ തന്നെയാണ് പ്രതിരോധപ്രവര്‍ത്തനങ്ങള്‍ നടക്കുന്നത്. ഇതിനിടെ മഴ കനക്കുന്നത് ആശങ്ക വര്‍ധിപ്പിക്കുകയാണ്. വെള്ളക്കെട്ടുകളില്‍ വഴി കോവിഡ് പകരുമോ എന്ന സംശയവും ജനങ്ങള്‍ക്കുണ്ട്. എന്നാല്‍ ഇത്തരത്തില്‍ കോവിഡ് പകരില്ലെന്നാണ് ആരോഗ്യവിദഗ്ധര്‍ വ്യക്തമാക്കുന്നത്. രോഗിയായ ഒരാള്‍ വെള്ളത്തില്‍ തുപ്പിയാലോ അതില്‍ മറ്റൊരാള്‍ ചവിട്ടുകയോ ചെയ്‌താല്‍ രോഗം പകരില്ല. അതേസമയം ഇത്തരത്തില്‍ ഒരു രോഗി മലിനമാക്കിയ വെള്ളം ഒരാള്‍ കൈയിലെടുത്ത് മുഖം കഴുകുകയോ വായിലൊഴിക്കുകയോ വെള്ളത്തില്‍ തൊട്ടശേഷം മൂക്കിലോ മുഖത്തോ സ്പര്‍ശിച്ചാലോ രോഗം പകര്‍ന്നേക്കാം. എന്നാല്‍ ഇത്തരമൊരു കാര്യം ആരും ചെയ്യാറില്ല.കൂടുതല്‍ ജാഗ്രത കാണിക്കേണ്ടത് ആവശ്യമാണ്. മാസ്കുകള്‍ ഉപയോഗിക്കുക, മാസ്ക് നനഞ്ഞാല്‍ അപ്പോള്‍ത്തന്നെ മാറ്റണം. രോഗാണുക്കളെ സ്പര്‍ശിച്ച കൈകള്‍ കൊണ്ട് മുഖത്തു തൊടുമ്ബോളാണ് വൈറസ് ഉള്ളിലെത്തുന്നത്. അതുകൊണ്ട് കൈകള്‍ സോപ്പുപയോഗിച്ച് വൃത്തിയായി കഴുകുക. സാനിറ്റൈസറുകള്‍ ഉപയോഗിക്കണമെന്നും വിദഗ്ദര്‍ വ്യക്തമാക്കുന്നു.