നിർധനരായ മുഅല്ലിമുകളുടെ കാര്യം മഹല്ല് നേതൃത്വം ഗൗരവമായി കാണണം,
കേരള മുസ്ലിം ജമാഅത്ത് ചെങ്കള സർക്കിൾ
📝📝📝
നിർധനരായ മുഅല്ലിമുകളുടെ കാര്യം മഹല്ല് നേതൃത്വം ഗൗരവമായി കാണണം: കേരള മുസ്ലിം ജമാഅത്ത്
വിദ്യാനഗർ: കോവിഡ്_19 ന്റ പശ്ചാത്തലത്തിൽ ജോലിയും കൂലിയുമില്ലാതെ വിശമിക്കുന്ന നിർധനരായ മുഅല്ലിമുകളുടെ കാര്യം മഹല്ല് നേതൃത്വം ഗൗരവമായി കാണണമെന്ന് ചെങ്കള സർക്കിൾ കേരള മുസ്ലിം ജമാഅത്ത് അഭിപ്രായപ്പെട്ടു.
മുസ്‌ലിം ഉമ്മത്തിന്റെ വൈജ്ഞാനിക പുരോഗതിക്കായി തുച്ചമായ വേതനത്തിന് സേവനം ചെയ്തു വരുന്ന ഒരു വിഭാഗത്തെ ലോകത്ത് വ്യാപിച്ചു കൊണ്ടിരിക്കുന്ന മഹാമാരിയുടെ സമയത്ത് അവരെ ചേർത്ത് പിടിക്കുകയാണ് വേണ്ടത്..
ഇത്തരം ഘട്ടങ്ങളിൽ അവരുടെ അവകാശമായ വേതനം പോലും തടഞ്ഞു വെക്കുന്നത് ഖേദകരമാണെന്ന് യോഗം വിലയിരുത്തി..
ജോലിയില്ലാതെ വിശമിക്കുന്ന ഉസ്താദുമാർക്ക് കേരള മുസ്ലിം ജമാഅത്ത് ചെങ്കള സർക്കിൾ കമ്മിറ്റി ബലിപെരുന്നാൾ കിറ്റുകൾ നൽകി.
പ്രസിഡന്റ് സയ്യിദ് യു.പി.എസ് ജലാലുദ്ദീൻ അൽ ജിഫ്‌രി തങ്ങൾ ഉൽഘാടനം ചെയ്തു. സോൺ പ്രസിഡന്റ് അബ്ബാസ് സഖാഫി ചേരൂർ, സർക്കിൾ
ജനറൽ സെക്രട്ടറി അബ്ദുൽ ഖാദർ സഅദി ബാരിക്കാട്, ഫിനാൻസ് സെക്രട്ടറി അബ്ദുൽ ഖാദർ ഹാജി ചേരൂർ,നാഷണൽ അബ്ദുല്ല,ഹനീഫ് അമാനി ആലംപാടി,അബൂബക്കർ മൗലവി റഹ്‌മാനിയ നഗർ, അബ്ദുൽ റഹ്‌മാൻ സഅദി എർമാളം
നാസർ മളിയിൽ സംബന്ധിച്ചു.
▫️▫️▫️▫️