ഖത്തർ കെ.എം.സി.സി കാസറഗോഡ് മണ്ഡലം പ്രൊഫഷണൽ വിദ്യാഭാസ സ്കോളര്ഷിപ്പുന്നുള്ള അപേക്ഷ ക്ഷണിച്ചു

ഖത്തർ കെഎംസിസി കാസറഗോഡ് മണ്ഡലം കമ്മിറ്റി എം എസ് എഫ് കാസറഗോഡ് നിയോജക മണ്ഡലം കമ്മിറ്റിയുമായി സഹകരിച്ചു കഴിഞ്ഞ 24 വർഷമായി നൽകി വരുന്ന കാസറഗോഡ് മണ്ഡലത്തിലെ സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന പ്രൊഫഷണൽ വിദ്യാർത്ഥികൾക്കുള്ള മർഹും: മുഹമ്മദ് മൊഹിയുദ്ധീൻ പെരുമ്പള വിദ്യാഭാസ സ്കോളർഷിപ്പിന് ഓൺലൈനായി അപേക്ഷ ക്ഷണിച്ചു.
അപേക്ഷ സമർപ്പിക്കാനുള്ള അവസാന തിയ്യതി 10 ഓഗസ്റ്റ് 2025 .
കൂടുതൽ വിവരങ്ങൾക്ക് ഖത്തർ കെഎംസിസി കാസർകോട് മണ്ഡലം ഭാരവാഹികൾ / എം എസ് എഫ് കാസർകോട് നിയോജക മണ്ഡലം ഭാരവാഹികൾ എന്നിവരെ ബന്ധപെടുക
യോഗത്തിൽ സ്കോളർഷിപ് കമ്മിറ്റീ ചെയർമാൻ ആദം കുഞ്ഞി തളങ്കര അധ്യക്ഷത വഹിച്ചു. ജനറൽ കൺവീനർ അലി ചേരൂർ സ്വാഗതം ആശംസിച്ചു, മണ്ഡലം ആക്റ്റിംഗ് പ്രസിഡന്റ് ഹമീദ് അറന്തോട്, ജനറൽ സെക്രട്ടറി ഷഫീക്ക് ചെങ്കളം, ചെങ്കള പഞ്ചായത്ത് പ്രസിഡന്റ് നൗഷാദ് പൈക, മധുർ പഞ്ചായത്ത് ജനറൽ സെക്രട്ടറി ശരീഫ്, മൊഗ്രാൽ പുത്തൂർ പഞ്ചായത്ത് ട്രഷറർ റഫീഖ് കെ.ബി, മലയോരം വൈസ് പ്രസിഡന്റ് റിയാസ് മാന്യ എന്നിവർ പങ്കെടുത്ത യോഗത്തിൽ കൺവീനർ ഷാനിഫ് പൈക നന്ദി പറഞ്ഞു.