KSDLIVENEWS

Real news for everyone

ആലപ്പുഴയില്‍ അഞ്ചിടങ്ങളില്‍ സ്റ്റോപ്പ്: ഓണം സ്പെഷ്യല്‍ ട്രെയിനുകള്‍ക്ക് നീലേശ്വരത്ത് സ്റ്റോപ്പില്ല

SHARE THIS ON

നീലേശ്വരം: ഓണക്കാലത്തെ യാത്രക്കാരുടെ തിരക്ക് കണക്കിലെടുത്ത് മംഗളൂരു ജംങ്ഷൻ -തിരുവനന്തപുരം നോർത്ത് റൂട്ടിൽ ദ്വൈവാര സ്പെഷ്യലും, മംഗളൂരു ജംങ്ഷൻ- കൊല്ലം റൂട്ടിൽ വീക്കിലി എക്‌സ്പ്രസും അനുവദിച്ചപ്പോൾ മലബാറിലെ പ്രധാന സ്റ്റേഷനായ നീലേശ്വരത്തെ തഴഞ്ഞു. കഴിഞ്ഞ സാമ്പത്തിക വർഷം വരുമാനത്തിലും യാത്രക്കാരുടെ എണ്ണത്തിലും ചരിത്രം രേഖപ്പെടുത്തിയ നീലേശ്വരം സ്റ്റേഷനിൽ മാത്രമാണ് രണ്ട് വണ്ടികൾക്കും സ്റ്റോപ്പ് അനുവദിക്കാത്തത്.

മംഗളൂരു ജംങ്ഷൻ-തിരുവനന്തപുരം ദ്വൈവാര സ്പെഷ്യൽ (06041) 21 മുതൽ 13 വരെയുള്ള വ്യാഴം, ശനി ദിവസങ്ങളിൽ സർവീസ് നടത്തുമ്പോൾ തിരുവനന്തപുരം നോർത്ത്- മംഗളൂരു ജംങ്ഷൻ ദ്വൈവാര സ്പെഷ്യൽ എക്‌സ്പ്രസ് (06042) 22 മുതൽ സെപ്ത‌ംബർ 14 വരെയുള്ള വെള്ളി, ഞായർ ദിവസങ്ങളിൽ സർവീസ് നടത്തും. ട്രെയിൻ നമ്പർ 06047 മംഗളൂരു ജംങ്ഷൻ കൊല്ലം വീക്ക്ലി എക്സ്പ്രസ് സ്പെഷ്യൽ ഓഗസ്റ്റ് 25 സെപ്റ്റംബർ എകസപ്രസ സപെഷ്യൽ ഓഗസ്റ്റ 25, സെപറ്റംബർ 01, 08 തീയതികളിൽ തിങ്കളാഴ്‌ചകളിൽ രാത്രി 11.15ന് മംഗളൂരു ജംങ്ഷനിൽ നിന്ന് പുറപ്പെട്ട് അടുത്ത ദിവസം രാവിലെ 10.20 ന് കൊല്ലത്ത് എത്തിച്ചേരും (3 സർവീസുകൾ).

ട്രെയിൻ നമ്പർ 06048 കൊല്ലം മംഗളൂരു ജംങ്ഷൻ വീക്ക‌ി എക്സ‌്പ്രസ് സ്പെഷ്യൽ ഓഗസ്റ്റ് 26, സെപ്റ്റംബർ 02, 09 തീയതികളിൽ ബുധനാഴ്‌ചകളിൽ വൈകുന്നേരം 5.10 ന് കൊല്ലത്ത് നിന്ന് പുറപ്പെട്ട് അടുത്ത ദിവസം രാവിലെ 05.30 ന് മംഗളൂരു ജംങ്ഷനിൽ എത്തിച്ചേരും (3 സർവീസുകൾ). കാഞ്ഞങ്ങാട് നഗരസഭയിലെ ജനങ്ങൾ ഭാഗീകമായും നീലേശ്വരം നഗരസഭയിലെ ജനങ്ങൾ പൂർണമായും ആശ്രയിക്കുന്നത് നീലേശ്വരം റെയിൽവേ സ്റ്റേഷനെയാണ്. ജില്ലയിൽ ഏറ്റവും കൂടുതൽ പഞ്ചായത്തുകളിലെ ജനങ്ങൾ ആശ്രയിക്കുന്ന റെയിൽവേ സ്റ്റേഷനോടാണ് ഈ അവഗണന. ചെറുവത്തൂർ, വലിയപറമ്പ, കയ്യൂർ- ചീമേനി, കിനാനൂർ- കരിന്തളം, മടിക്കൈ, കോടോം-ബേളൂർ, വെസ്റ്റ്-എളേരി, ഈസ്റ്റ്-എളേരി, ബളാൽ, തുടങ്ങിയ പഞ്ചായത്തുകളിലെ ജനങ്ങളുടെ ഏക ആശ്രയമാണ് നീലേശ്വരം സ്റ്റേഷൻ.

മലയോര ഭാഗത്തുള്ള നൂറ് കണക്കിന് ആളുകൾ തെക്കൻ ജില്ലകളിൽ ജോലി ചെയ്യുന്നുണ്ട്. ഉത്സവ ട്രെയിനുകൾക്കും പ്രതിവാര ട്രെയിനുകൾക്കും നീലേശ്വരത്ത് സ്റ്റോപ്പ് അനുവദിക്കണമെന്നാവശ്യം ശക്തമാകുമ്പോഴാണ് വീണ്ടും അവഗണന തുടരുന്നത്. ഇതിനെതിരെ ശക്തമായി രംഗത്ത് വരേണ്ട രാഷ്ട്രീയ പാർട്ടികളും ജനപ്രതിനിധികളും ഉറക്കത്തിലാണ്. കാഞ്ഞങ്ങാട് റെയിൽവേ സ്റ്റേഷനിലെ വാർഷിക വരുമാനം 18 കോടി രൂപയാണെങ്കിലും അവിടെ ഇറങ്ങുന്ന യാത്രക്കാരിൽ പകുതിയിലധികം പേരും നീലേശ്വരത്തും പരിസരത്തുനിന്നുള്ളവരാണ്.

നീലേശ്വരം സ്റ്റേഷനിൽ കൂടുതൽ ട്രെയിനുകൾക്കു സ്റ്റോപ്പ് അനുവദിച്ചാൽ സാമ്പത്തിക ലാഭത്തിന് പുറമെ യാത്ര സമയവും കുറഞ്ഞു കിട്ടും. നീലേശ്വരം റെയിൽവേ സ്റ്റേഷന് വേണ്ടി ജനപ്രതിനിധികൾ ശക്തമായി രംഗത്തിറങ്ങണമെന്നാണ് യാത്രക്കാർ പറയുന്നത്. മംഗളൂരു ജംങ്ഷൻ -തിരുവനന്തപുരം നോർത്ത് ദ്വൈവാര സ്പെഷ്യൽ ട്രെയിനുകൾക്കു ആലപ്പുഴ ജില്ലയിൽ അഞ്ചിടങ്ങളിലാണ് സ്റ്റോപ്പ് അനുവദിച്ചത്. ചേർത്തല, ആലപ്പുഴ, ഹരിപ്പാട്, കായംകുളം, അമ്പലപ്പുഴ എന്നിവിടങ്ങളിൽ സ്റ്റോപ്പ് അനുവദിച്ചപ്പോൾ ഏറ്റവും കൂടുതൽ യാത്രക്കാർ ആശ്രയിക്കുന്ന നീലേശ്വരം സ്റ്റേഷനെ അവഗണിക്കുകയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!