സുൽത്താൻ അൽ നെയാദി അടങ്ങുന്ന ബഹിരാകാശ സംഘത്തിന്റെ മടക്കയാത്ര മാറ്റി വച്ചു

ദുബായ്: യുഎഇ ശാസ്ത്രജ്ഞൻ സുൽത്താൻ അൽ നെയാദി അടങ്ങുന്ന ബഹിരാകാശ സംഘത്തിന്റെ ഭൂമിയിലേക്കുള്ള യാത്ര മാറ്റി വച്ചു. മോശം കാലാവസ്ഥയെ തുടർന്നാണ് മടക്കയാത്ര മാറ്റി വച്ചതെന്ന് നാസ അറിയിച്ചു. കാലാവസ്ഥ അനുകൂലമായാൽ സംഘം ഞായറാഴ്ച ഭൂമിയിലേക്ക് മടങ്ങും. തിങ്കളാഴ്ചയാകും ഭൂമിയിലെത്തുക. ശനിയാഴ്ച യാത്ര തിരിച്ച് ഞായറാഴ്ച ഭൂമിയിലെത്തുന്ന വിധത്തിലാണ് നേരത്തെ യാത്ര ക്രമീകരിച്ചിരുന്നത്. മടക്കയാത്രയ്ക്കുള്ള തയ്യാറെടുപ്പുകളെല്ലാം പൂർത്തിയായിരുന്നു. അൽ നെയാദിയും സംഘവും സഹപ്രവർത്തകരോട് യാത്ര പറയുന്നതിന്റെ ദൃശ്യങ്ങളും നാസ പുറത്തുവിട്ടിരുന്നു. ഇതിന് ശേഷമാണ് അപ്രതീക്ഷിതമായി മടക്കയാത്ര മാറ്റി വയ്ക്കേണ്ടി വന്നത്.

