KSDLIVENEWS

Real news for everyone

ഈ നാല് ജീവിതശൈലി മാറ്റങ്ങള്‍ മതി കാൻസര്‍ സാധ്യത കുറയ്ക്കാം

SHARE THIS ON

കാൻസര്‍ സാധ്യത കുറയ്ക്കുന്നതിന് ജീവിത ശെെലിയില്‍ ശ്രദ്ധിക്കേണ്ടത്…

ഒന്ന്…

പതിവായുള്ള വ്യായാമം ക്യാൻസര്‍ സാധ്യത കുറയ്ക്കുമെന്ന് പഠനങ്ങള്‍ പറയുന്നു.

വൻകുടല്‍, സ്തനാര്‍ബുദം തുടങ്ങി നിരവധി തരത്തിലുള്ള കാൻസറുകളുടെ സാധ്യത കുറയ്ക്കാൻ വ്യായാമം സഹായിക്കുമെന്ന് തെളിയിക്കപ്പെട്ടിട്ടുണ്ട്. വ്യായാമം എൻഡോര്‍ഫിൻസ് എന്ന നല്ല ഹോര്‍മോണുകളും ഉത്പാദിപ്പിക്കുന്നു. ഇത് ആരോഗ്യകരമായ രോഗപ്രതിരോധ ശേഷി വികസിപ്പിക്കാൻ സഹായിക്കുമെന്ന് ഡോ ലീന ദധ്‌വാള്‍ പറയുന്നു. വേഗതയുള്ള സൈക്ലിംഗ്, വേഗത്തിലുള്ള നടത്തം, നീന്തല്‍ അല്ലെങ്കില്‍ യോഗ എന്നിവ പോലെ ദിവസേന കുറഞ്ഞത് 40 മിനിറ്റ് മിതമായ വ്യായാമം ഡോക്ടര്‍മാര്‍ ശുപാര്‍ശ ചെയ്യുന്നു. രണ്ട്… ആരോഗ്യകരമായ ഭക്ഷണക്രമം കാൻസര്‍ സാധ്യത കുറയ്ക്കുന്നു. വിറ്റാമിനുകളും ധാതുക്കളും അടങ്ങിയ, ആന്റിഓക്‌സിഡന്റുകള്‍ അടങ്ങിയ ഭക്ഷണക്രമം കാൻസറിനെ പ്രതിരോധിക്കാൻ സഹായിക്കും. അതേസമയം ചുവന്ന മാംസവും സംസ്‌കരിച്ച ഭക്ഷണങ്ങളും കുറച്ച്‌ കഴിക്കണമെന്നും ഡോക്ടര്‍ പറയുന്നു. പറഞ്ഞു. കോളിഫ്ലവര്‍, ബ്രൊക്കോളി എന്നിവയുള്‍പ്പെടെയുള്ള പച്ചക്കറികള്‍ക്ക് ക്യാൻസറിനെ പ്രതിരോധിക്കുന്ന ഗുണങ്ങളുണ്ട്. ഓരോ ദിവസവും വ്യത്യസ്ത നിറങ്ങളിലുള്ള അഞ്ച് തരം പഴങ്ങളും നാല് തരം പച്ചക്കറികളും കഴിക്കാനും ഡോ ദധ്‌വാള്‍ ശുപാര്‍ശ ചെയ്യുന്നു. മൂന്ന്… നാഷണല്‍ ലൈബ്രറി ഓഫ് മെഡിസിനിലെ ഒരു പഠനമനുസരിച്ച്‌ കാൻസര്‍ മരണങ്ങളില്‍ മൂന്നിലൊന്നിനും പുകയില ഉപയോഗം കാരണമാകുന്നു. പ്രത്യേകിച്ചും, സിഗരറ്റ് വലിക്കുന്നത് എല്ലാ ശ്വാസകോശ അര്‍ബുദങ്ങളിലും 85 ശതമാനത്തിനും കാരണമാകുന്നു. നാല്… ചര്‍മ്മ കാൻസര്‍ തടയുന്നതിന് സൂര്യനില്‍ നിന്ന് സ്വയം പരിരക്ഷിക്കേണ്ടത് പ്രധാനമാണ്. കുറഞ്ഞത് SPF 30 ന്റെ സണ്‍സ്ക്രീൻ ഉപയോഗിക്കുക, മുഴുവൻ വസ്ത്രങ്ങള്‍ ധരിക്കുകയെന്ന് ഡോ ദധ്വാള്‍ പറഞ്ഞു. ചര്‍മ്മത്തില്‍ എന്തെങ്കിലും മാറ്റങ്ങള്‍ കണ്ടെത്തിയാല്‍ ഉടൻ തന്നെ ഒരു ഡെര്‍മറ്റോളജിസ്റ്റിനെ കണ്ട് പരിശോധന നടത്തുക.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!