ജില്ലാതല ഓണാഘോഷം; വിവിധ മത്സരങ്ങള്‍ക്ക് സന്തോഷകരമായ തുടക്കം

ചെറുവത്തൂർ: ജില്ലാതല ഓണം കലോത്സവത്തിന് ചെറുവത്തൂർ ഇ.എം.എസ് സ്‌മാരക ഓപ്പൺ ഓഡിറ്റോറിയത്തിൽ പൂക്കള മത്സരത്തോടെ തുടക്കം കുറിച്ചു.
സെപ്തംബർ രണ്ടിന് സ്‌കൂൾ- കോളേജ് വിദ്യാർഥികൾക്ക് പെൻസിൽ ഡ്രോയിങ്ങ് മത്സരങ്ങൾ നടക്കും. നാല് മണിക്ക് കമ്പവലി മത്സരം ചെറുവത്തൂർ പുതിയ പാർക്കിങ് ഗ്രൗണ്ടിൽ നടക്കും.
മൂന്നിന് പൊന്നിൻ തിരുവോണത്തെ വരവേറ്റ് സാംസ്‌കാരിക ഘോഷയാത്ര ചെറുവത്തൂർ ടൗണിൽ നടക്കും.
തുടർന്ന് ഔദ്യോഗിക ഉദ്ഘാടനം. സെപ്തംബർ മൂന്ന് മുതൽ ഏഴ് വരെ വിവിധ കലാപരിപാടികൾ അരങ്ങേറും. പൂക്കാലം മത്സര വിജയികൾക്ക് യഥാക്രമം പതിനായിരം രൂപ, ഏഴായിരം രൂപ, അയ്യായിരം രൂപ പുരസ്‌കാരം നൽകും.
എൽ.പി സ്‌കൂൾ, യു.പി സ്‌കൂൾ, ഹൈ സ്‌കൂൾ, പ്ലസ് ടു, കോളേജ് വിദ്യാർഥികൾക്കു പെൻസിൽ ഡ്രായിങ് മത്സര വിജയികൾക്കു 3000, 2000, 1000 രൂപ സമ്മാനം നൽകുന്നതാണ്.
വനിതാ – പുരുഷ വിഭാഗം കമ്പവലി മത്സര വിജയികൾക്കു 12000, 8000, 4000, 3000 രൂപ വീതമാണ് സമ്മാനം.