KSDLIVENEWS

Real news for everyone

അഫ്ഗാനിസ്ഥാന് സഹായവുമായി ഇന്ത്യ; 15 ടൺ ഭക്ഷ്യവസ്തുക്കൾ ഉടൻ ദുരിത മേഖലയിൽ എത്തിക്കും

SHARE THIS ON

ഡൽഹി: ഭൂചലനത്തിൽ തകര്‍ന്ന അഫ്ഗാനിസ്ഥാന് സഹായവുമായി ഇന്ത്യ. 15 ടൺ ഭക്ഷ്യവസ്തുക്കൾ ഉടൻ ദുരിത മേഖലയിൽ എത്തിക്കും. നാളെ മുതൽ ഇന്ത്യയിൽ നിന്ന് കൂടുതൽ ദുരിതാശ്വാസ വസ്തുക്കൾ അയക്കും. അഫ്ഗാൻ വിദേശകാര്യ മന്ത്രി മൗലവി അമീർ ഖാൻ മുത്തഖിയുമായി എസ്. ജയ്ശങ്കര്‍ സംസാരിച്ചു.

ഭൂചലനത്തിൽ മരിച്ചവരുടെ എണ്ണം 800 ആയി. 2,500ലേറെ പേർക്ക് പേർക്ക് പരിക്കേറ്റു. റിക്ടർ സ്കെയിലിൽ 6 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തിൽ കാബൂൾ, മുതൽ പാകിസ്താൻ തലസ്ഥാനമായ ഇസ്‍ലാമാബാദ് വരെ പ്രകമ്പനം ഉണ്ടായി. ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കായി രാജ്യാന്തര സഹായം തേടുകയാണ് താലിബാൻ ഭരണകൂടം.

അഫ്ഗാനിസ്ഥാനിലെ കുനാർ പ്രവിശ്യയിലാണ് റിക്ടർ സ്കേലിൽ 6 തീവ്രത രേഖപ്പെടുത്തിയ കനത്ത ഭൂചലനമുണ്ടായത്. നിരവധി കെട്ടിടങ്ങൾ ഇപ്പൊഴും മണ്ണിനടിയിലായതിനാൽ മരണസംഖ്യ ഇനിയും ഉയർന്നേക്കും. ജലാലാബാദിൽ നിന്നും 27 കിലോമീറ്റർ അകലെയാണ് പ്രഭവസ്ഥാനം. മണ്ണിടിച്ചിലിൽ പ്രഭവകേന്ദ്രത്തിന് സമീപമുള്ള പ്രദേശങ്ങൾ ഒറ്റപ്പെട്ട് പോയതിനാൽ നാശനഷ്ടങ്ങൾ വിലയിരുത്താൻ ഇനിയും സമയമെടുക്കും. വെള്ളപ്പൊക്കവും മണ്ണിച്ചിലും രക്ഷാപ്രവർത്തനം സങ്കീർണമാക്കുന്നുണ്ട്.

ഭൂചലനത്തിൽ തകർന്ന പ്രദേശങ്ങളിൽ 90 ശതമാനവും പർവത മേഖലകളായത് രക്ഷാപ്രവർത്തനത്തിന് വെല്ലുവിളിയാണ്. ആളുകളെ പുറത്തെത്തിക്കാൻ ഹെലികോപ്റ്ററുകളാണ് നിലവിൽ ഉപയോഗിക്കുന്നത്. കുനാർ മേഖയിൽ ഇന്‍റര്‍നെറ്റ് സംവിധാനം ഭാഗികമായി നിലച്ചു . നിലവിൽ ഇന്ത്യ,ഇറാൻ തുടങ്ങിയ രാജ്യങ്ങൾ.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!