KSDLIVENEWS

Real news for everyone

അഫ്ഗാനിസ്ഥാനിലെ ഭൂകമ്ബം; മരണം 800 കടന്നു, 2800 ഓളം പേര്‍ക്ക് പരുക്ക്

SHARE THIS ON

കാബൂള്‍: കിഴക്കന്‍ അഫ്ഗാനിസ്ഥാനില്‍ ഉണ്ടായ ഭൂകമ്ബത്തില്‍ ഏകദേശം മരണ സംഖ്യ 800 കടന്നു. 2800 ലധികം പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തതായി റിപ്പോര്‍ട്ടുകള്‍.

അവശിഷ്ടങ്ങള്‍ക്കിടയില്‍ നിന്ന് പരുക്കുകളോടെ കണ്ടെത്തിയവരെ ഹെലികോപ്റ്ററുകളില്‍ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റി.

റിക്ടര്‍ സ്‌കെയിലില്‍ 6 രേഖപ്പെടുത്തിയ ഭൂകമ്ബമാണ് അനുഭവപ്പെട്ടത്. കുനാറിലെ മൂന്ന് ഗ്രാമങ്ങളെ ഭൂകമ്ബം തകർത്തു, മറ്റു പല ഗ്രാമങ്ങളിലും കാര്യമായ നാശനഷ്ടങ്ങള്‍ ഉണ്ടായതായി അധികൃതർ അറിയിച്ചു. കുനാറില്‍ 610 പേർ കൊല്ലപ്പെട്ടപ്പോള്‍ നംഗർഹറില്‍ 12 പേർ മരിച്ചു. മറ്റ് പല ഗ്രാമങ്ങളിലും കാര്യമായ നാശനഷ്ടമുണ്ടായതായി ആരോഗ്യ മന്ത്രാലയം പറഞ്ഞു.

രാജ്യത്ത് കഴിഞ്ഞ വര്‍ഷം പടിഞ്ഞാറന്‍ മേഖലയില്‍ ഉണ്ടായ ഭൂകമ്ബ പരമ്ബരയില്‍ 1,000-ത്തിലധികം പേര്‍ കൊല്ലപ്പെട്ടിരുന്നു. 2021-ല്‍ വിദേശ സൈന്യം പിൻവാങ്ങിയതോടെ താലിബാൻ അഫ്ഗാനിസ്ഥാന്റെ നിയന്ത്രണം ഏറ്റെടുത്തതിനുശേഷം ഉണ്ടായ മൂന്നാമത്തെ വലിയ ഭൂകമ്ബമാണിത്.

അഫ്ഗാനിസ്ഥാനില്‍, പ്രത്യേകിച്ച്‌ ഇന്ത്യൻ, യുറേഷ്യൻ ടെക്റ്റോണിക് പ്ലേറ്റുകള്‍ കൂടിച്ചേരുന്ന ഹിന്ദുക്കുഷ് പർവതനിരകള്‍, മാരകമായ ഭൂകമ്ബങ്ങള്‍ക്ക് സാധ്യതയുള്ള മേഖലയാണ്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!