KSDLIVENEWS

Real news for everyone

അസാധാരണ നടപടിയുമായി സർക്കാർ , ശിവശങ്കറിന് സസ്പെൻഷൻ ദിവസം മുതൽ ഒരു വർഷത്തേക്ക് അവധി

SHARE THIS ON

തിരുവനന്തപുരം: സ്വര്‍ണക്കടത്ത് കേസില്‍ ആരോപണവിധേയനായി നിലവില്‍ സസ്പെന്‍ഷനിലുള്ള മുഖ്യമന്ത്രിയുടെ മുന്‍ പേഴ്സണല്‍ സെക്രട്ടറി എം. ശിവശങ്കറിന് സര്‍ക്കാര്‍ ഒരു വര്‍ഷത്തെ അവധി അനുവദിച്ചു. ജുലായ് ഏഴ് മുതല്‍ മുന്‍കാല പ്രാബല്യത്തോടെയാണ് അവധി നല്‍കിയിരിക്കുന്നത്.

സസ്പെന്‍ഷനിലുള്ള ഉദ്യോഗസ്ഥര്‍ക്ക് അവധി നല്‍കുന്ന നടപടി അസാധാരണമാണ്. മുഖ്യമന്ത്രിയുടെ പേഴ്സണല്‍ സെക്രട്ടറി സ്ഥാനത്ത് നിന്നും ഐടി സെക്രട്ടറി പദവിയില്‍ നിന്നും മാറ്റി നിര്‍ത്തിയ അന്നുമുതലുള്ള അവധിയാണ് സര്‍ക്കാര്‍ ശിവശങ്കറിന് നല്‍കിയിരിക്കുന്നത്. സ്വകാര്യ ആവശ്യത്തിന് അദ്ദേഹത്തിന് അവകാശമുള്ള അവധി അനുവദിച്ചിരിക്കുന്നു എന്നാണ് പൊതുഭരണ വകുപ്പ് ഇറക്കിയ ഉത്തരവില്‍ പറയുന്നത്.മുന്‍കാല പ്രാബല്യത്തോടെ അവധി അനുവദിച്ചതോടെ സസ്പെന്‍ഷന്‍ കാലയളവിലുള്ള ശമ്ബളവും ശിവശങ്കറിന് ലഭിക്കും.

ആരോപണങ്ങളെ തുടര്‍ന്ന് ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തിലുള്ള റിവ്യൂ കമ്മിറ്റിയാണ് ശിവശങ്കറിനെ സസ്പെന്‍ഡ് ചെയ്യാന്‍ തീരുമാനമെടുത്തത്. ആദ്യം മൂന്ന് മാസത്തേക്കും പിന്നീട് മൂന്ന് മാസംകൂടി ശിവശങ്കറിന്റെ സസ്പെന്‍ഷന്‍ നീട്ടുകയായിരുന്നു. സ്വര്‍ണക്കടത്തുകേസുമായി ബന്ധപ്പെട്ട് ഇതിനോടകം മൂന്ന് തവണ ശിവശങ്കറിനെ എന്‍.ഐ.എ ചോദ്യംചെയ്തിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!