KSDLIVENEWS

Real news for everyone

കാഞ്ഞങ്ങാട് നിയോജക മണ്ഡലം പരിധിയില്‍ പുതുതായി 76 മിനിമാസ്റ്റ് ലൈറ്റുകള്‍ സ്ഥാപിക്കും.
മന്ത്രി ഇ. ചന്ദ്രശേഖരന്റെ എം.എല്‍.എ ഫണ്ട് ഉപയോഗിച്ച് സ്ഥാപിക്കുന്ന മിനിമാസ്സ് ലൈറ്റുകൾക്ക് ഭരണാനുമതി ലഭിച്ചു

SHARE THIS ON

കാഞ്ഞങ്ങാട്: മന്ത്രി ഇ. ചന്ദ്രശേഖരന്റെ എം.എല്‍.എ ഫണ്ട് ഉപയോഗിച്ച്‌ നിയോജക മണ്ഡലം പരിധിയില്‍ പുതുതായി 76 മിനിമാസ്റ്റ് ലൈറ്റുകള്‍ സ്ഥാപിക്കും. ഇതിനുള്ള ഭരണാനുമതിയായി. നിര്‍മ്മാണ പ്രവര്‍ത്തി ഉടന്‍ ആരംഭിക്കും. നേരത്തെ സ്ഥാപിച്ച ഹൈമാസ്റ്റ് ലൈറ്റുകള്‍ക്ക് പുറമെയാണ് ആവശ്യമായ സ്ഥലങ്ങളില്‍ പുതുതായി മിനിമാസ്റ്റ് ലൈറ്റുകള്‍ കൂടി സ്ഥാപിക്കുന്നത്.

ഒന്‍പത് മീറ്റര്‍ നീളമുള്ള മിനി ഹൈമാസ്റ്റ് ലൈറ്റ് സ്ഥാപിക്കുന്നതിനുള്ള നിര്‍മ്മാണ ചുമതല സ്റ്റീല്‍ ഇന്‍ഡസ്ട്രീസ് കേരള എന്ന സ്ഥാപനത്തിനാണ്. മലയോരത്ത് കഴിഞ്ഞ ദിവസങ്ങളില്‍ കേടുപാട് സംഭവിച്ച ഒടയംചാല്‍, പരപ്പ, പൂടംകല്ല്, രാജപുരം, വെള്ളരിക്കുണ്ട് എന്നീ സ്ഥലങ്ങളിലെ ലൈറ്റുകള്‍ പുനഃസ്ഥാപിച്ചതായി കമ്ബനി അധികൃതര്‍ പറഞ്ഞു

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!