KSDLIVENEWS

Real news for everyone

രാജ്യത്ത് കോവിഡ് മരണസംഖ്യ ഒരു ലക്ഷത്തിലേക്ക്

SHARE THIS ON

രാജ്യത്തെ കോവിഡ് മരണസംഖ്യ ഒരു ലക്ഷത്തിലേക്ക്. ഇന്നലെ മാത്രം ആയിരത്തിലധികം പേര്‍ രോഗം ബാധിച്ച്‌ മരിച്ചതോടെ ആകെ മരണസംഖ്യ 98, 000 കടന്നു. രാജ്യത്തെ ആകെ കേസുകളുടെ എണ്ണം 63 ലക്ഷം പിന്നിട്ടു. പ്രതിദിന വര്‍ധന സംസ്ഥാനങ്ങള്‍ പുറത്തുവിട്ട കണക്കുകള്‍ പ്രകാരം 85, 000 ത്തിലധികമാണ്.

മഹാരാഷ്ട്രയില്‍ 18,317 പേര്‍ക്കുകൂടി കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ ആകെ രോഗബാധിതരുടെ എണ്ണം 13,84,446 ആയി വര്‍ധിച്ചു. ബുധനാഴ്ച 481 മരണം റിപ്പോര്‍ട്ട് ചെയ്തതോടെ ആകെ മരണസംഖ്യ 36,662 ആയതായും മഹാരാഷ്ട്ര ആരോഗ്യവകുപ്പ് അറിയിച്ചു.

ആന്ധ്രാപ്രദേശില്‍ കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 6,133 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. ആകെ രോഗികള്‍ 6,93,484 ആയി വര്‍ധിച്ചു. പുതുതായി 48 മരണം കൂടി റിപ്പോര്‍ട്ട് ചെയ്തു. ഇതുവരെ 5,828 പേര്‍ കോവിഡ് ബാധിച്ച്‌ മരിച്ചു. 24 മണിക്കൂറിനിടെ 7,075 പേര്‍ രോഗമുക്തരായി.

ഡല്‍ഹിയില്‍ 3,390 പേര്‍ക്ക് ബുധനാഴ്ച രോഗം സ്ഥിരീകരിച്ചു. 3,965 പേര്‍ രോഗമുക്തരായി. 41 മരണവും റിപ്പോര്‍ട്ട് ചെയ്തു. ഇതുവരെ 5,361 പേരുടെ ജീവനാണ് രാജ്യതലസ്ഥാനത്ത് കോവിഡ് കവര്‍ന്നത്. കോവിഡ് മരണനിരക്ക് 1.92 ശതമാനമായി. 2,79,715 പേര്‍ക്കാണ് സംസ്ഥാനത്ത് ഇതുവരെ രോഗം പിടിപെട്ടത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!