കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനെ ആവേശം കൊള്ളിച്ച് കിങ് ഖാൻ

ദുബായ് ഇന്റര്‍നാഷണല്‍ സ്റ്റേഡിയത്തില്‍ നടന്ന ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് (ഐപിഎല്‍) മത്സരത്തില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിനെ ആവേശം കൊള്ളിക്കാന്‍ ബോളിവുഡിന്റെ കിങ് ഖാന് സാക്ഷാന്‍ ഷാരൂഖ് ഖാന് എത്തിയപ്പോള്‍ ടീമിലെ കളിക്കാര്‍ മാത്രമല്ല, കെകെആര്‍ ആരാധകരും ആവേശത്തിലായിരുന്നു.
തന്റെ ഐപിഎല്‍ ടീം കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് രാജസ്ഥാന് റോയല്‍സിനോട് ഏറ്റുമുട്ടുന്നത് കാണാന്‍ മുതിര്‍ന്ന മകന് ആര്യനുമായാണ് എസ്ആര്‍കെ ദുബായിലെത്തിയത്. പതിവുപോലെ ഇക്കുറിയും സ്റ്റേഡിയത്തിലിരുന്ന് എസ്ആര്‍കെ തന്റെ ടീം അംഗങ്ങളുടെ മനോവീര്യം വര്‍ധിപ്പിച്ചു.

