KSDLIVENEWS

Real news for everyone

ഡൊണാള്‍ഡ് ട്രംപിനോട് ‘ഇന്ഷാ അല്ലഹ് ‘ പറഞ്ഞ് ജോ ബൈഡന്‍

SHARE THIS ON

വാഷിങ്ടൺ ; അമേരിക്കൻ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട സംവാദത്തിൽ ‘ ഇൻഷാ അല്ലാഹ് പ്രയോഗവുമായി ഡെമോക്രാറ്റിക് പാർട്ടിയുടെ പ്രസിഡന്റ് സ്ഥാനാർത്ഥി ജോ ബൈഡൻ . പ്രസിഡന്റ് ഡൊണാൾഡ് ട്രംപുമായി നടത്തിയ തെരഞ്ഞെടുപ്പ് ചർച്ചയിലാണ് ജോ ബിഡൻ ‘ ഇൻഷാ അല്ലാഹ് കൊണ്ടുവന്നത് . ചർച്ചയ്ക്കിടെ , തന്റെ വ്യക്തിഗത ആദായനികുതി വിവരങ്ങൾ എപ്പോഴെങ്കിലും ട്രംപ് പുറത്തിറക്കുമോ എന്ന് ജോ ബൈഡൻ ചോദിച്ചു . ‘ നിങ്ങൾക്കത് കാണാനാകും ‘ എന്നായിരുന്നു ട്രംപിന്റെ മറുപടി . ‘ എന്ന് ? ഇൻഷാ അല്ലാഹ് ? ‘ എന്നായിരുന്നു ജോ ബൈഡൻ ട്രംപിന്റെ വ്യക്തതയില്ലാത്ത മറുപടിയോട് പ്രതികരിച്ചത് . ‘ ഇൻഷാ അല്ലാഹ് ‘ എന്ന വാചകത്തിന് ദൈവം ഉദ്ദേശിക്കുകയാണെങ്കിൽ എന്നതിനൊപ്പം വ്യക്തമായ ഒരു കാലാവധി സൂചിപ്പിക്കാത്ത അർത്ഥവുമുണ്ടെന്ന് വാർത്ത നൽകിയ യുഎസ് മാധ്യമങ്ങൾ വിശദീകരിച്ചു . ജോ ബൈഡൻ നേരത്തെ തന്റെ വ്യക്തിഗത ആദായനികുതി വിവരങ്ങൾ പുറത്തിറക്കിയിരുന്നു . മറുവശത്ത് , ട്രംപ് തന്റെ ആദായനികുതി വിവരങ്ങൾപുറത്തുവിടാൻ തയ്യാറായിരുന്നില്ല . ‘ ഇൻഷാ അല്ലാഹ് പ്രയോഗം ട്വിറ്ററിലും തരംഗമായി . ‘ അമേരിക്കയിലെ ചരിത്ര നിമിഷം എന്നാണ് ചിലർ ഇതിനെ വിശേഷിപ്പിച്ചത് . ‘ അഭൂതപൂർവ്വമായ സംഭവങ്ങളാൽ അടയാളപ്പെടുത്തിയ ഒരു വർഷമെന്ന് ചിലർ പ്രതികരിച്ചു .

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!