KSDLIVENEWS

Real news for everyone

ലോകത്ത് ഓരോ 16 സെക്കന്റിലും ഒരാൾ വീതം കോവിഡ് ബാധിച്ചു മരിക്കുന്നുവെന്ന് റിപ്പോർട്ട്

SHARE THIS ON

ലോകത്ത് കൊവിഡ് രോഗികൾ പ്രതിദിനം വർധിക്കുന്നതിനോടൊപ്പം മരണ നിരക്കും വർധിക്കുന്നുണ്ടെന്ന് റിപ്പോർട്ട് . ലോകത്ത് ഓരോ 16 സെക്കന്റിലും ഒരാൾ വീതം കൊവിഡ് ബാധിച്ച് മരണപ്പെടുന്നുവെന്ന് റോയിട്ടേഴ്സിന്റെ റിപ്പോർട്ടിൽ വ്യക്തമാക്കുന്നു . ജനുവരി ആദ്യവാരം മുതൽ സെപ്തംബർ അവസാനം വരെയുള്ള കണക്ക് പരിശോധിച്ചാൽ ഓരോ 24 മണിക്കൂറിലും ലോകത്ത് 5400 പേർ വീതമാണ് കൊവിഡ് ബാധിച്ച് മരിച്ചത് . ലോകത്ത് ആകെ കൊവിഡ് മരണം പത്ത് ലക്ഷം കവിഞ്ഞ് ഉയരുന്ന സാഹചര്യത്തിലാണ് പുതിയ റിപ്പോർട്ട് . ജനുവരി 9 ന് ചൈനയിലെ വുഹാനിൽ മരിച്ച 61 കാരന്റെതാണ് ലോകത്തെ ആദ്യ കൊവിഡ് മരണം . മണിക്കൂറിൽ 226 പേരും ഓരോ 16 സെക്കന്റിലും ഒരാൾ വീതവും മരിക്കുന്നുണ്ടെന്നാണ് കണക്ക് . ഇതുവരെ ലോകത്ത് പ്രതിവർഷം ഏറ്റവുമധികം പേർ മലേറിയ മൂലം മരിച്ചെന്നായിരുന്നു കണക്ക് . എന്നാൽ ഈ വർഷം ഇതുവരെയുള്ള കണക്ക് പ്രകാരം മലേറിയ ബാധിച്ച് മരിച്ചവരേക്കാൾ ഇരട്ടിയാണ് കൊവിഡ് മരണങ്ങളെന്ന് റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്യുന്നു . ലോകത്തിൽ ഇതുവരെയുണ്ടായ എല്ലാ കൊവിഡ്
മരണങ്ങളിലും 45 ശതമാനവും അമേരിക്ക , ബ്രസീൽ , ഇന്ത്യ എന്നീ രാജ്യങ്ങളിലാണ് . അമേരിക്കയിൽ 2,11,740 പേരും , ഇന്ത്യയിൽ 98,708 പേരും , ബ്രസീലിൽ 1,43,962 പേരും ഇതുവരെ കൊവിഡ് ബാധിച്ച് മരിച്ചു .

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!