KSDLIVENEWS

Real news for everyone

ഹത്രാസിലേക്ക് പോയ രാഹുലും പ്രിയങ്കയും പോലീസ് കസ്റ്റഡിയിൽ ; ഏത് നിയമമാണ് ഞാൻ ലംഘിച്ചത്? പോലീസുമായി രാഹുൽ ഗാന്ധിയുടെ വാക്കേറ്റം

SHARE THIS ON

ഉത്തർപ്രദേശ് ; രാഹുൽ ഗാന്ധിയേയും പ്രിയങ്കാ ഗാന്ധിയേയും കസ്റ്റഡിയിലെടുത്ത് പൊലീസ് . ഹൃത്രാസിലെ കൂട്ടബലാത്സംഗത്തിന് ഇരയായ പെൺകുട്ടിയുടെ വീട് സന്ദർശിക്കാനുള്ള യാത്രാമധ്യേയാണ് ഇരുവരേയും യു.പി പൊലീസ് കസ്റ്റഡിയിൽ എടുത്തത് . കരുതൽ കസ്റ്റഡിയിലാണെടുത്തിരിക്കുന്നതെന്നാണ് പൊലീസിന്റെ വിശദീകരണം . നടപടി ഏത് നിയമം ലംഘിച്ചതിന്റെ പേരിലെന്ന് പൊലീസിനോട് രാഹുൽ ഗാന്ധി ചോദിച്ചു . പെൺകുട്ടിയുടെ കുടുംബത്തെ കാണാതെ മടങ്ങില്ലെന്ന നിലപാടിൽ ഉറച്ച് നിൽക്കുകയാണ് രാഹുൽ . നേരത്തെ പൊലീസുമായുള്ള വാക്കേറ്റവും ഉന്തു തള്ളും ഉണ്ടായതിനിടെ രാഹുൽ നിലത്ത് വീണിരുന്ന ഹൃത്രാസിലേക്കുള്ള യാത്ര യുപി അതിർത്തിയിൽ തടഞ്ഞതിന് പിന്നാലെ ഇരുവരും യമുനാ എക്സ്പ്രസ് വേയിലൂടെ കാൽനടയായി മുന്നോട്ട് നീങ്ങുകയായിരുന്നു . ഇത് തടയാൻ ആദ്യം പൊലീസ് ശ്രമിച്ചെങ്കിലും നേതാക്കൾ വഴങ്ങിയില്ല . കാൽനടയായി മുഴുവൻ ദൂരവും സഞ്ചരിച്ച് ലക്ഷ്യസ്ഥാനത്ത് എത്തിയേ അടങ്ങൂ എന്ന നിലപാടിൽ നേതാക്കൾ ഉറച്ച് നിന്നതോടെയാണ് പൊലീസ്
ഇരുവരേയും കരുതൽ കസ്റ്റഡിയിലെടുത്തത് . നേരത്തെ യുപി അതിർത്തിയിൽ ഇരുവരുടേയും വാഹനങ്ങൾ നിരോധനാജ്ഞയുടെ പേരിൽ തടഞ്ഞ പൊലീസ് കാൽനടയാത്രയും തടയാൻ ശ്രമിച്ചു . എത്രാസിൽ നിരോധനാജ്ഞ നിലനിൽക്കുന്നുവെന്ന് പറഞ്ഞ് യാത്ര മുടക്കാൻ ശ്രമിച്ച പൊലീസ് കാൽനടയാത്രയും തടഞ്ഞതിന് പിന്നാലെ പൊലീസുമായി രാഹുൽ ഗാന്ധി വാക്കേറ്റത്തിലേർപ്പെടുകയും നിലത്ത് കുത്തിയിരുന്ന് പ്രതിഷേധിക്കുകയും ചെയ്തിരുന്നു നേരത്തെ .

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!