ഐ.പി.എൽ 2020 : ഇന്ന് മുംബൈ – പഞ്ചാബ് അരങ്ങേറ്റം

അബുദാബി : ഐപിഎൽ സീസണിലെ 13ആം മത്സരത്തിൽ നിലവിലെ ചാമ്പ്യനായ മുംബൈ ഇന്ത്യൻസും-പഞ്ചാബും നേർക്കുനേർ. അബുദാബി ഷെയ്ഖ് സായിദ് സ്റ്റേഡിയത്തിൽ ഇന്ത്യൻ സമയം 07:30തിനാണ് ഇരു ടീമുകളും ഏറ്റുമുട്ടുക.
നാലാം പോരിനാണ് പഞ്ചാബ് ഇന്നിറങ്ങുന്നത്. കഴിഞ്ഞ മൂന്നു മത്സരങ്ങളിൽ ഒരെണ്ണത്തിൽ മാത്രമായിരുന്നു വിജയം. ബെംഗളൂരുവിനെതിരെ 97റൺസിനായിരുന്നു വിജയം. പോയിന്റ് പട്ടികയിൽ അഞ്ചാം സ്ഥാനത്താണ് ഇപ്പോൾ പഞ്ചാബ്. ഒരു ജയവും രണ്ടു തോൽവിയുമാണ് നിലവിലെ ചാമ്പ്യന്മാർക്കും. ബെംഗളൂരുവിനെതിരായ കഴിഞ്ഞ മത്സരം സൂപ്പർ ഓവർ വരെ നീണ്ടെങ്കിലും ജയിക്കാനായില്ല. പട്ടികയിൽ ആറാം സ്ഥാനത്താണ് മുംബൈ. ഡൽഹി ക്യാപിറ്റൽസ് ആണ് ഒന്നാമൻ.
കഴിഞ്ഞ ദിവസം നടന്ന പോരാട്ടത്തിൽ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് 37 റണ്‍സിനു രാജസ്ഥാനെ പരാജയപ്പെടുത്തി. കൊല്‍ക്കത്ത മുന്നോട്ടുവെച്ച 175 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ റോയല്‍സിന് നിശ്ചിത ഓവറില്‍ 9 വിക്കറ്റ് നഷ്ടത്തില്‍ 137 റണ്‍സെടുക്കാനെ കഴിഞ്ഞുള്ളു. കൊല്‍ക്കത്തയുടെ യുവ ബോളിംഗ് നിരയുടെ മികച്ച പ്രകടനമാണ് രാജസ്ഥാനെ തകർത്തത്.

