എയർ ഇന്ത്യ വൺ ‘ എത്തി ; രാഷ്ട്രപതിക്കും പ്രധാനമന്ത്രിക്കും ഇനി യാത്രക്കായി പുതിയ വിമാനം

ദില്ലി: രാഷ്ട്രപതിക്കും പ്രധാനമന്ത്രിക്കും ഉപരാഷ്ട്രപതിക്കും സഞ്ചരിക്കാനായി പ്രത്യേകമായി നിര്‍മ്മിച്ച ബോയിങ് വിമാനം ബി 777 യുഎസ്സില്‍ നിന്ന് ഇന്ന് ദില്ലിയിലെത്തി.’എയര്‍ ഇന്ത്യ വണ്‍’ എന്നപേരിലുള്ള വിമാനം വൈകുന്നേരത്തോടെ ആണ് ടെക്സാസില്‍ നിന്ന് ദില്ലി വിമാനത്താവളത്തില്‍ എത്തിയത്.
വിമാന നിര്‍മാതാക്കളായ ബോയിങ് ഓഗസ്റ്റില്‍ വിമാനം എയര്‍ ഇന്ത്യയ്ക്ക് എത്തിക്കാന്‍ തീരുമാനിച്ചിരുന്നെങ്കിലും സാങ്കേതിക കാരണങ്ങളാല്‍ ഇത് വൈകുകയായിരുന്നു.വിമാനം ഏറ്റുവാങ്ങുന്നതിനായി ഓഗസ്റ്റ് ആദ്യ പകുതിയിലാണ് എയര്‍ ഇന്ത്യയുടെ മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ യുഎസിലെത്തിയിരുന്നത്.

