KSDLIVENEWS

Real news for everyone

ഇന്നു മുതല്‍ കുട്ടികള്‍ക്ക് പുതിയൊരു വാക്സിന്‍ കൂടി

SHARE THIS ON

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നുമുതല്‍ കുട്ടികള്‍ക്കായി പുതിയൊരു വാക്സിനേഷന്‍കൂടി നല്‍കും. യൂണിവേഴ്സല്‍ ഇമ്യൂണൈസേഷന്‍ പരിപാടിയുടെ ഭാഗമായി പുതുതായി ഉള്‍പ്പെടുത്തിയ ന്യൂമോകോക്കല്‍ കോണ്‍ജുഗേറ്റ് വാക്സിന്‍ (പിസിവി) ആണ് ഇന്നു മുതല്‍ നല്‍കിത്തുടങ്ങുന്നത്.

സംസ്ഥാനതല വാക്സിനേഷന്‍ ആരോഗ്യ മന്ത്രി വീണാ ജോര്‍ജിന്‍റെ സാന്നിധ്യത്തില്‍ തൈക്കാട് സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രിയില്‍ ആരംഭിക്കും. ജില്ലകളില്‍ അടുത്ത വാക്സിനേഷന്‍ ദിനം മുതല്‍ ഈ വാക്സിന്‍ ലഭ്യമാകും.

ന്യൂമോകോക്കല്‍ രോഗത്തിനെതിരേ ഒന്നര മാസം പ്രായമുള്ള എല്ലാ കുട്ടികള്‍ക്കും പുതിയ വാക്സിന്‍ നല്‍കണമെന്ന് മന്ത്രി വീണാ ജോര്‍ജ് നിര്‍ദേശിച്ചു. കുഞ്ഞിന് ഒന്നര മാസത്തില്‍ മറ്റ് വാക്സിനെടുക്കാനുള്ള സമയത്ത് മാത്രം പിസിവി നല്‍കിയാല്‍ മതി. ഈ വാക്സിന്‍റെ ആദ്യഡോസ് എടുക്കാനുള്ള ഉയര്‍ന്ന പ്രായപരിധി ഒരു വയസാണ്.

ഒന്നരമാസത്തെ ആദ്യ ഡോസിന് ശേഷം മൂന്നര മാസം ഒമ്ബതു മാസം എന്നിങ്ങനെയാണ് വാക്സിന്‍ നല്‍കേണ്ടത്. ഒരു വര്‍ഷംകൊണ്ട് 4.8 ലക്ഷം കുട്ടി കള്‍ക്ക് വാക്സിന്‍ നല്‍കും. ഈ മാസം ആവശ്യമായ 55,000 ഡോസ് വാക്സിന്‍ ലഭ്യമായിട്ടുണ്ട്.

അഞ്ച് വയസിന് താഴെയുള്ള കുട്ടികളുടെ മരണത്തിനുള്ള ഒരു പ്രധാന കാരണം ന്യൂമോകോക്കല്‍ ന്യൂമോണിയ ആണ്. ചുമ, കഫക്കെട്ട്, ശ്വാസം തടസം, പനി, നെഞ്ചുവേദന എന്നിവയാണ് രോഗലക്ഷണങ്ങള്‍.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!