കൈകെആറും, രാജസ്ഥാനും ഇന്ന് നേർക്കുനേർ ; രണ്ട് പേർക്കും ജയിക്കണം , ആരാണ് കേമർ ? കണക്കുകൾ ഇതാ

ദുബായ്: ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ ഇന്ന് നടക്കുന്ന ജീവന്‍മരണ പോരാട്ടത്തില്‍ രാജസ്ഥാന്‍ റോയല്‍സും കെകെആറും നേര്‍ക്കുനേര്‍. 13 മത്സരത്തില്‍ നിന്ന് 12 പോയിന്റ് വീതമുള്ള ഇരു ടീമിനും ഇന്ന് ജയിച്ചാല്‍ മാത്രമെ പ്ലേ ഓഫില്‍ പ്രതീക്ഷ വെക്കേണ്ടതുള്ളു. ഇന്ന് ജയിച്ചാലും പ്ലേ ഓഫില്‍ സീറ്റുറപ്പിക്കാന്‍ മറ്റ് ടീമുകളുടെ മത്സരഫലവും അനുകൂലമാകണം. തോറ്റാല്‍ പുറത്താകുമെന്ന കാര്യം ഉറപ്പാണ്. അതിനാല്‍ത്തന്നെ ആവനാഴിയിലെ അവസാന അസ്ത്രം വരെ എടുത്ത് ഇരു ടീമും പയറ്റും. സീസണില്‍ ആദ്യം ഏറ്റുമുട്ടിയപ്പോള്‍ ജയം കെകെആറിനായിരുന്നു. എന്നാല്‍ അവസാന രണ്ട് മത്സരത്തില്‍ ഗംഭീര പ്രകടനം പുറത്തെടുത്ത് ശരിക്കുള്ള കഴിവ് കാട്ടിക്കൊടുത്ത രാജസ്ഥാന്‍ റോയല്‍സിനെ വീഴ്ത്താന്‍ കെകെആര്‍ നന്നായി ബുദ്ധിമുട്ടുമെന്നുറപ്പ്. ജീവന്‍ മരണ പോരാട്ടത്തിന് മുമ്ബ് ഇരു ടീമിന്റെയും കളിക്കണക്കുകള്‍ പരിശോധിക്കാം.
നേര്‍ക്കുനേര്‍ പോരാട്ടം
22 മത്സരങ്ങളിലാണ് ഇരു ടീമും നേര്‍ക്കുനേര്‍ പോരടിച്ചത്. ഇതില്‍ 11 തവണ കെകെആര്‍ വിജയിച്ചപ്പോള്‍ 10 തവണ രാജസ്ഥാന്‍ റോയല്‍സും വിജയം സ്വന്തമാക്കി. രാജസ്ഥാന്‍ ബാറ്റിങ് നിര ഉജ്ജ്വല ഫോമിലാണ്.കെകെആറിന്റെ ബാറ്റിങ് നിര പ്രതീക്ഷക്കൊത്ത് ഉയരന്നുമില്ല. ആദ്യ മത്സരത്തിലെ തോല്‍വിക്ക് പകരം വീട്ടാന്‍ രാജസ്ഥാന്‍ ഇറങ്ങുമ്ബോള്‍ ജയം ആര്‍ക്കെന്ന് കണ്ടറിയാം.
കൂടുതല്‍ റണ്‍സ്-കൂടുതല്‍ വിക്കറ്റ് ഇരു ടീമും തമ്മിലുള്ള പോരാട്ടത്തില്‍ രാജസ്ഥാനെതിരേ കൂടുതല്‍ റണ്‍സുള്ള നിലവിലെ കെകെആര്‍ താരം ദിനേഷ് കാര്‍ത്തികാണ് (233). എന്നാല്‍ സീസണില്‍ തീര്‍ത്തും നിരാശപ്പെടുത്തുന്ന പ്രകടനമാണ് കാര്‍ത്തിക് കാഴ്ചവെക്കുന്നത്. മധ്യനിരയിലും ടോപ് ഓഡറിലുമെല്ലാം മാറി മാറി അവസരം ലഭിച്ചിട്ടും മുതലാക്കാന്‍ കാര്‍ത്തികിന് സാധിച്ചിട്ടില്ല. രാജസ്ഥാന്‍ നിരയില്‍ മലയാളി താരം സഞ്ജു സാംസണാണ് (204) കേമന്‍. ഫോം ഔട്ടിലായിരുന്ന അവസാന രണ്ട് മത്സരത്തിലും തകര്‍പ്പന്‍ പ്രകടനവുമായി തിരിച്ചെത്തിയിട്ടുണ്ട്.
കൂടുതല്‍ റണ്‍സ്-കൂടുതല്‍ വിക്കറ്റ്കൂടുതല്‍ വിക്കറ്റുള്ള കെകെആര്‍ ബൗളര്‍ സുനില്‍ നരെയ്‌നാണ് (10). സീസണില്‍ തരക്കേടില്ലാതെ പന്തെറിയാന്‍ നരെയ്‌ന് സാധിച്ചിട്ടുണ്ട്. രാജസ്ഥാന്‍ നിരയില്‍ ജോഫ്ര ആര്‍ച്ചറും ശ്രേയസ് ഗോപാലുമാണ് (4) കേമര്‍. ആര്‍ച്ചര്‍ പേസ് ബൗളിങ്ങില്‍ വിസ്മയിപ്പിക്കുന്ന പ്രകടനമാണ് കാഴ്ചവെക്കുന്നത്. കെകെആര്‍ നിരയില്‍ കൂടുതല്‍ ക്യാച്ച് ദിനേഷ് കാര്‍ത്തികിന്റെ പേരിലും (4) രാജസ്ഥാന്‍ നിരയില്‍ സ്റ്റീവ് സ്മിത്തിന്റെ (5) പേരിലുമാണ്. രാജസ്ഥാനെതിരേ കെകെആറിന്റെ ശരാശരി സ്‌കോര്‍ 146 റണ്‍സും രാജസ്ഥാന്റെ ശരാശരി സ്‌കോര്‍ 149 റണ്‍സുമാണ്.
കാത്തിരിക്കുന്ന നാഴികക്കല്ലുകള്‍ ഐപിഎല്ലില്‍ 1000 റണ്‍സ് പൂര്‍ത്തിയാക്കാന്‍ ശുബ്മാന്‍ ഗില്ലിന് വേണ്ടത് 7 റണ്‍സ്. മികച്ച ഫോമിലുള്ള നിധീഷ് റാണ 63 റണ്‍സ് നേടിയാല്‍ 1500 ഐപിഎല്‍ റണ്‍സ് പൂര്‍ത്തിയാക്കും. ബെന്‍ സ്‌റ്റോക്‌സ് 98 റണ്‍സെടുത്താല്‍ 1000 റണ്‍സ് പൂര്‍ത്തിയാക്കും. 50 വിക്കറ്റ് ക്ലബ്ബിലെത്താന്‍ ആര്‍ച്ചര്‍ക്ക് വേണ്ടത് 5 വിക്കറ്റാണ്. ഇന്ന് വമ്ബന്‍ ജയം സ്വന്തമാക്കിയാല്‍ മാത്രമെ ഇരു ടീമിനും പ്ലേ ഓഫില്‍ പ്രതീക്ഷ വെക്കേണ്ടതുള്ളു.