KSDLIVENEWS

Real news for everyone

പഞ്ചാബിന്റെ പ്ലേ ഓഫ് സ്വപ്നം തകർത്തെറിഞ്ഞ് ചെന്നൈ

SHARE THIS ON

അബുദാബി | ഐപിഎല്ലില്‍ ഇന്ന് നടന്ന ആദ്യമത്സരത്തില്‍ കിങ്‌സ് ഇലവന്‍ പഞ്ചാബിനെ ഒമ്ബത് വിക്കറ്റിന് തകര്‍ത്ത് ചെന്നൈ സൂപ്പര്‍ കിങ്‌സ്.

പഞ്ചാബിന്റെ 154 റണ്‍സ് വിജയലക്ഷ്യം ഒരു ഓവറും ഒരു പന്തും ബാക്കിനില്‍ക്കെ ചെന്നൈ മറികടക്കുകയായിരുന്നു. തോല്‍വിയോടെ പഞ്ചാബിന്റെ പ്ലേ ഓഫ് സാധ്യത അവസാനിച്ചു.

വിജയവഴിയില്‍ ഡുപ്ലസിസിനെ (48) മാത്രമാണ് ചെന്നൈയ്ക്കു നഷ്ടമായത്. ഇതോടെ അവസാന മത്സരങ്ങളില്‍ ജയിച്ച്‌ ചെന്നൈ തലയുയര്‍ത്തി മടങ്ങി.

ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ പഞ്ചാബിനെ എന്‍ഗിഡിയാണ് തകര്‍ത്തത്. നാല് ഓവറില്‍ 39 റണ്‍സ് വഴങ്ങി മൂന്ന് വിക്കറ്റുകളാണ് എന്‍ഗിഡി വീഴ്ത്തിയത്.

മികച്ച തുടക്കം ലഭിച്ചിട്ടും പഞ്ചാബിന് വലിയ സ്‌കോര്‍ കണ്ടെത്താനായില്ല.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!