ഐ.എം.സി.സി. യുഎഇയുടെ പുതിയ ഭാരവാഹികൾക്ക് സ്വീകരണം നൽകി

അബുദാബി: അബുദാബി ഐ. എം.സി.സി സംഘടിപ്പിച്ച യു.എ.ഇ ഐ. എം.സി.സി പുതിയ ഭാരവാഹികൾക്കുള്ള സ്വീകർണ കൺവെൻഷൻ ലോക കേരള സഭാ അംഗവും യു.എ.ഇ ഐ. എം സി.സി പ്രസിഡന്റുമായ കുഞ്ഞാവുട്ടി ഖാദർ ഉദ്ഘാടനം ചെയ്തു.
അബുദാബി ഐ. എം.സി.സി പ്രസിഡന്റ് എൻ.എം അബ്ദുള്ളയുടെ അധ്യക്ഷതയിൽ ചേർന്ന കൺവെൻഷൻ യു. എ. ഇ ഐ. എം.സി.സി ജനറൽ സെക്രട്ടറി പി.എം ഫാറൂഖ് മുഖ്യപ്രഭാഷണം നടത്തി,അനീസ് റഹ്‌മാൻ നിർവേലി,താഹിറലി പൊറോപ്പാട്,പി.പി ബഷീർ,അഷ്‌റഫ് തച്ചറോത്,എം.റിയാസ്, ഷറഫുദ്ദീൻ പെരിങ്ങത്തൂർ, റഷീദ് പാനൂർ,കുഞ്ഞാപ്പു മലപ്പുറം, ഹമീദ് എരോൾ യൂനിസ് അതിഞ്ഞാൽ,മുഹമ്മദ് കുഞ്ഞി കൊത്തിക്കാൽ എന്നിവർ ആശംസാ പ്രസംഗം നടത്തി.
ജനറൽ സെക്രട്ടറി നബീൽ അഹമ്മദ് സ്വാഗതവും,അബ്ദുൽ റഹ്മാൻ കളനാട് നന്ദിയും പറഞ്ഞു.
പ്രസിദ്ധീകരണത്തിന്
നബീൽ അഹമ്മദ്
ജനറൽ സെക്രട്ടറി
+971 58 185 7353

