KSDLIVENEWS

Real news for everyone

ആന്ധ്രയില്‍ ശ്രീ വെങ്കിടേശ്വര സ്വാമി ക്ഷേത്രത്തില്‍ തിക്കിലും തിരക്കിലും 9 മരണം; ദുരന്തം ഏകാദശി ആഘോഷത്തിനിടെ

SHARE THIS ON

ശ്രീകാകുളം: കാശിബുഗ്ഗയിലെ ശ്രീ വെങ്കിടേശ്വര സ്വാമി ക്ഷേത്രത്തില്‍ തിക്കിലും തിരക്കിലും 9 മരണം. കാർത്തിക മാസത്തിലെ ഏകാദശി ശനിയാഴ്ചയായതിനാല്‍ ആയിരക്കണക്കിന് ഭക്തർ ക്ഷേത്രത്തിലെത്തിയിരുന്നു.

ഈ സമയത്ത്, പെട്ടെന്ന് തിരക്ക് വർദ്ധിക്കുകയും തിക്കിലും തിരക്കിലും ഭക്തർ ഉള്‍പ്പെടുകയായിരുന്നു. അഞ്ച് പേർ സംഭവസ്ഥലത്ത് തന്നെ മരിച്ചതായി പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോർട്ട് ചെയ്യുന്നു.. കൂടാതെ, നിരവധി പേർക്ക് ഗുരുതരമായി പരിക്കേറ്റു.

വിവരമറിഞ്ഞ ഉടൻ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ സ്ഥലത്തെത്തി രക്ഷാപ്രവർത്തനങ്ങള്‍ ആരംഭിച്ചു. മരണസംഖ്യ ഇനിയും ഉയരാൻ സാധ്യതയുണ്ടെന്ന് റിപ്പോർട്ടുകള്‍ ഉണ്ട്. ക്ഷേത്ര പരിസരത്ത് നിലവില്‍ കടുത്ത സംഘർഷാവസ്ഥ നിലനില്‍ക്കുന്നുണ്ട്. പോലീസ് എത്തി സ്ഥിതിഗതികള്‍ നിയന്ത്രിക്കുകയാണ്. മരണസംഖ്യ ഉയരാൻ സാധ്യതയുണ്ടെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു.

സംഭവത്തില്‍ സമഗ്രമായ അന്വേഷണത്തിന് ജില്ലാ അധികൃതർ ഉത്തരവിട്ടിട്ടുണ്ട്. ക്ഷേത്രത്തിലെ സുരക്ഷാ ക്രമീകരണങ്ങളില്‍ വീഴ്ചയുണ്ടായോ എന്നതിനെക്കുറിച്ചും അന്വേഷണം നടത്തും.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!