നടിയെ ആക്രമിച്ച കേസ് ; മാപ്പ് സാക്ഷിയെ ഭീഷണിപ്പെടുത്തിയ സംഭവത്തിൽ പ്രതി പ്രദീപ് കു മാറിന് ജാമ്യം നൽകി കോടതി

കാസര്‍ഗോഡ്: നടിയെ ആക്രമിച്ച കേസില്‍ മാപ്പ് സാക്ഷിയെ ഭീഷണിപ്പെടുത്തിയ സംഭവത്തില്‍ പ്രതി പ്രദീപ് കുമാറിന് ജാമ്യം നല്കി കോടതി . ഇയാള്‍ കെ.ബി. ഗണേഷ് കുമാര്‍ എംഎല്‍എയുടെ മുന്‍ ഓഫീസ് സെക്രട്ടറിയായിരുന്നു . വിപിന്‍ലാലിനെ മൊഴിമാറ്റാന്‍ ഭീഷണിപ്പെടുത്തിയെന്നതാണ് ഇയാള്‍ക്കെതിരായ കേസ്. സെപ്റ്റംബര്‍ 24, 25, 26 തിയതികളിലാണ് മൂന്ന് ഭീഷണിക്കത്തുകള്‍ വിപിന്‍ലാലിന് ലഭിച്ചത്. സെപ്റ്റംബര്‍ 26ന് സംഭവത്തില്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു .

