കർഷക പ്രതിഷേധം ; സിംഗും തിക്രി അതിർത്തികൾ അടച്ചു ; മറ്റു പാതകൾ തെരഞ്ഞെടുക്കാൻ ഡൽഹി പൊലീസിന്റെ നിർദേശം

ന്യൂഡല്‍ഹി: കേന്ദ്രസര്‍ക്കാരിന്‍റെ കാര്‍ഷിക നയങ്ങള്‍ക്ക് എതിരായുള്ള കര്‍ഷകരുടെ പ്രക്ഷോഭം ആറാം ദിവസത്തിലേക്ക്കടന്നിരിക്കുകയാണ്. കര്‍ഷക സംഘടനകള്‍ പ്രതിഷേധം കൂടുതല്‍ ശക്തമാക്കുന്നു സാഹചര്യത്തില്‍ സിങ്കു, തിക്രി അതിര്‍ത്തികള്‍ അടഞ്ഞു കിടക്കുകയാണ്. അതിനാല്‍, യാത്രക്കാര്‍ മറ്റുപാതകള്‍ തെരഞ്ഞെടുക്കാന്‍ ഡല്‍ഹി പൊലീസ് നിര്‍ദ്ദേശം നല്‍കിയിരിക്കുകയാണ്. സിംഗു അതിര്‍ത്തി ഇരുവശത്തും അടഞ്ഞു കിടക്കുകയാണ്. യാത്രക്കാര്‍ മറ്റ് വഴികള്‍ തെരഞ്ഞെടുക്കുക. മുക്കര്‍ബ ചൗക്ക്, ജി.ടി. കര്‍ണാല്‍ റോഡു വഴി യാത്രക്കാരെ വഴി തിരിച്ചുവിട്ടു. ഗതാഗതകുരുക്ക് അധികമാണെന്ന് ഡല്‍ഹി ട്രാഫിക് പൊലീസ് ട്വീറ്ററിലൂടെ അറിയിച്ചു.കൂടാതെ, ജറോഡ, ധന്‍സ, ദൗറാള, ജാതികേഡ, കാപ്പസേഡ, രാജ്‌കോരി, ബിജ്വാസന്‍, പാലം വിഹാര്‍, ദുന്ദാഹേഡ എന്നീ അതിര്‍ത്തികള്‍ ഗതാഗതയോഗ്യമാണെന്നും ഹരിയാനയിലേക്ക് യാത്ര ചെയ്യേണ്ടവര്‍ക്ക് ഈ വഴികള്‍ തെരഞ്ഞെടുക്കാമെന്നും പൊലീസ് അറിയിച്ചു.

