കോവിഡ് പ്രോട്ടോക്കോൾ : അന്ത്യ കർമങ്ങൾക്ക് നേതൃത്വം നൽകി എസ് വൈ എസ് സാന്ത്വനം പ്രവർത്തകർ

കാസറഗോഡ് : ആരോഗ്യ വകുപ്പിന്റെ പുതിയ കോവിഡ് മാനദണ്ഡങ്ങൾ പൂർണമായും പാലിച്ച് കൊണ്ട് മരണാന്തര ചടങ്ങുകൾ നടത്തി മാതൃകയായി കേരള മുസ്‌ലിം ജമാഅത്തിന് കീഴിലുള്ള എസ് വൈ എസ് കാസറഗോഡ് ജില്ലാ സാന്ത്വനം ടീം
കഴിഞ്ഞ ദിവസം നിര്യാതനായ കേരള മുസ്‌ലും ജമാഅത്ത് മധുർ യൂണിറ്റ് മുൻ പ്രസിഡന്റും രാഷ്ട്രീയ സാമൂഹിക മേഖലയിലെ നിറ സാനിധ്യവുമായ കൊപ്പളം അബൂബക്കർ ന്റെ അന്ത്യ കർമങ്ങൾക്കാണ് സാന്ത്വനം ടീം നേതൃത്വം നൽകിയത്
രണ്ട് മാസത്തോളമായി വിവിധ രോഗങ്ങളാൽ ചികിത്സയിൽ ആയിരുന്ന അബൂബക്കർ മംഗലാപുരം സ്വകാര്യ ഹോസ്പിറ്റലിൽ വെച്ചാണ് മരണപെട്ടത്
പരിശോധനയിൽ കോവിഡ് പോസറ്റീവ് ആയതിനാൽ മതപരമായ ചടങ്ങുകൾക്ക് തടസം നേരിടുമോ എന്ന ആശങ്കയിലായ കുടുംത്തിന് ആശ്വാസമായി എസ് വൈ എസ് സാന്ത്വനം ടീം എത്തിച്ചേരുകയായിരുന്നു
കഫൻചെയ്യൽ,നിസ്കാരം, ഖബ്റടക്കൽ,തസ്ബീത്, തൽഖീൻ എല്ലാ ചടങ്ങുകളും നടത്തിയത് വൈറസ് ബാധ ഏറ്റ് മരിച്ചാൽ എല്ലാം നഷ്ടപ്പെടുമെന്ന സമൂഹത്തിന്റെ ആശങ്കക്ക് വലിയ പരിഹരമാണ് സാന്ത്വനം ടീമിലൂടെ സാധ്യമായത്
കഴിഞ്ഞ അഞ്ചു മാസമായി ജില്ലയിലെ വിവിധ ഭാഗങ്ങളിൽ നിരവധി അന്ത്യ കർമങ്ങൾക്കാണ് എസ് വൈ എസ് നെത്രത്വം നൽകിയത്
അഷ്‌റഫ് സഅദി ആരിക്കാടി, അബ്ദുറഹ്മാൻ മുസ്‌ലിയാർ മൂഹിമാത്ത്, അസൻ അഹ്സനി കുബണുർ, ജാഫർ സഖാഫി മധുർ, അജ്മൽ ഷാജഹാൻ കൊപ്പളം, അർഷാദ്മയിപ്പാടി സംബന്ധിച്ചു

