Covid_19
സൗദിയിൽ ഇന്ന് 263 പേർക്ക് കൂടി കോവിഡ് ; 374 പേർക്ക് മുക്തി ; 11 പേർ കൂടി മരിച്ചു.

സൗദി അറേബ്യയിൽ കൊവിഡ് ബാധിച്ച് ഇന്ന് 11 പേർ കൂടി മരിച്ചു . ഒമ്പത് മാസത്തിനിടെയുള്ള രാജ്യത്തെ ഏറ്റവും കുറഞ്ഞ പ്രതിദിന മരണനിരക്കാണിത് . 263 പേർക്ക് പുതുതായി കൊവിഡ് സ്ഥിരീകരിച്ചു . 374 പേർ രോഗ മുക്തരായി . ആകെ കൊവിഡ് കേസുകളുടെ എണ്ണം 3,57,623 ആയി . രോഗമുക്തരുടെ ആകെ എണ്ണം 3,47,176 ആയി ഉയർന്നു . ആകെ മരണസംഖ്യ 5,907 ആണ് . അസുഖ ബാധിതരായി രാജ്യത്ത് അവശേഷിക്കുന്നവരുടെ എണ്ണം 4540 ആയി കുറഞ്ഞു . ഇതിൽ 649 പേർ മാത്രമാണ് ഗുരുതര നിലയിലുള്ളത് . ഇവർ തീവ്രപരിചരണ വിഭാഗത്തിലാണ് . രാജ്യത്തെ കൊവിഡ് മുക്തി നിരക്ക് 96.8 ശതമാനവുമായി ഉയർന്നു . മരണനിരക്ക് 1.6 ശതമാനവുമായി തുടരുന്നു . കഴിഞ്ഞ 24 മണിക്കൂറിനിടെ വിവിധ മേഖലകളിൽ റിപ്പോർട്ട് ചെയ്ത പുതിയ കൊവിഡ് കേസുകൾ : റിയാദ് 62 , മക്ക 52 , മദീന 41 , കിഴക്കൻ പ്രവിശ്യ 40 , ഖസീം 25 , അസീർ 15 , വടക്കൻ അതിർത്തി മേഖല 7 , ഹാഇൽ 5 , തബൂക്ക് 4 , ജീസാൻ 4 , നജ്റാൻ 4 , അൽജൗഫ് 2 , അൽബാഹ 2 .

