KSDLIVENEWS

Real news for everyone

UB7 കാസർഗോഡ് എഫ് സി
ടീമിന്റെ ജേഴ്സി ലോഞ്ചിങ്ങു നടന്നു ..

SHARE THIS ON

എക്സ്പാറ്റ് സൂപ്പർ ലീഗിൽ പങ്കെടുക്കുന്ന കാസർഗോഡ് ജില്ലാ ടീമായ UB7 KASARAGOD FC ടീമിന്റെ ഔദ്യോഗിക ജേഴ്സി പ്രകാശനം *UB7 ചെയർമാൻ ഉച്ചു ബാംഗ്ലൂരിനു * നൽകിക്കൊണ്ട് പേസ് ഗ്രൂപ്പ് ചെയർമാൻ പി എ ഇബ്രാഹിം ഹാജി നിർവഹിച്ചു ..

ദുബൈയിൽ വെച്ച് നടന്ന ചടങ്ങിൽ ജീലാനി കല്ലിൻകൈ , പ്രശസ്ത ടിക്ടോക്ക് താരം സിനു നാനി , ഷമീർ വൾവക്കാട് , ജാഫർ ഒറവങ്കര , ഷുഹൈബ് ഉദിനൂർ , റാഷി ഒറവങ്കര എന്നിവർ പങ്കെടുത്തു …

ഡിസംബർ മൂന്നു മുതൽ ദുബൈ ഇറാനിയൻ സ്റ്റേഡിയത്തിൽ വെച്ച് നടക്കുന്ന എക്സ്പാറ്റ് സൂപ്പർ ലീഗിൽ തിരുവനന്തപുരം , കോഴിക്കോട് ഉൾപ്പെടുന്ന ഗ്രൂപ്പ് ബിയിലാണ് UB7 കാസറഗോഡ് മത്സരിക്കുന്നത് …

കോഴിക്കോട് കിങ്സിനെതിരെയാണ് കാസർകോഡിന്റെ ആദ്യ മത്സരം …

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!