KSDLIVENEWS

Real news for everyone

രാഹുലിന്‍റെ ഫ്ലാറ്റിലെ സിസി ടിവി ദൃശ്യങ്ങൾ ഡിലീറ്റ് ചെയ്ത നിലയിൽ

SHARE THIS ON

മലപ്പുറം: രാഹുൽ മാങ്കൂട്ടത്തിലിൻ്റെ ഫ്ലാറ്റിലെ സിസി ടിവി ദൃശ്യങ്ങൾ ഡിലീറ്റ് ചെയ്ത നിലയിൽ. രാഹുൽ മുങ്ങിയ കഴിഞ്ഞ വ്യാഴാഴ്ചയിലെ ദൃശ്യങ്ങളാണ് ഡിവിആറിൽ നിന്നും ഡിലിറ്റ് ചെയ്തിരിക്കുന്നത്. ഡിവിആര്‍ എസ്ഐടി കസ്റ്റഡിയിലെടുത്തു. അപ്പാർട്ട്മെൻ്റ് കെയർ ടേക്കറെ സ്വാധീനിച്ച് നീക്കം ചെയ്തതെന്നാണ് സംശയം. കെയർ ടേക്കറെ എസ്ഐടി ഇന്ന് ചോദ്യം ചെയ്യും.

അതേസമയം യുവതി സമർപ്പിച്ച ശബ്ദരേഖയിലുള്ളത് രാഹുൽ മാങ്കൂട്ടത്തിലിന്‍റെ തന്നെ സംഭാഷണമെന്നാണ് പ്രാഥമിക പരിശോധന റിപ്പോർട്ട്. ശബ്ദരേഖയിൽ കൃത്രിമം നടന്നിട്ടില്ല. ഡബ്ബിങ് , എഐ സാധ്യതകളെ പൂർണമായും തള്ളിയാണ് പരിശോധന ഫലം. പബ്ലിക് ഡൊമൈനിൽ നിന്നാണ് രാഹുലിന്‍റെ ശബ്ദം ശേഖരിച്ചത്.

അതേസമയം രാഹുൽ മാങ്കൂട്ടത്തിലിനായി അന്വേഷണം വ്യാപിപ്പിച്ച് പൊലീസ്. രാഹുലുമായി അടുത്ത ബന്ധമുള്ളവരെ ഇന്നും ചോദ്യംചെയ്യും. തെളിവ് ശേഖരണവും തുടരും. തിരുവനന്തപുരത്തും പാലക്കാടും പരിശോധനയും തുടരും. രാഹുൽ മാങ്കൂട്ടത്തിലും പരാതിക്കാരിയും എത്തിയ സ്ഥലങ്ങളിലെ സിസിടിവി ദൃശ്യം വീണ്ടെടുക്കാനും ശ്രമം തുടരുന്നു. അതിനിടെ ഇരയുടെ ശബ്ദ സാമ്പിൾ പരിശോധിക്കും.

ഇരുവരും എത്തിയിട്ടുള്ള സ്ഥലങ്ങളിലെ സിസിടിവി ദൃശ്യങ്ങൾ വീണ്ടെടുക്കാനുള്ള ശ്രമവും നടത്തുകയാണ്. മുൻകൂർ ജാമ്യാപേക്ഷ ബുധനാഴ്ച പരിഗണിക്കുമ്പോൾ അതിനെ ശക്തമായി എതിർക്കാനാണ് പൊലീസ് തീരുമാനം. യുവതിക്കെതിരെ മുദ്ര വെച്ച കവറിൽ രാഹുലും കോടതിയിൽ ചില തെളിവുകൾ കൈമാറിയിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!