ആ ശബ്ദം രാഹുലിന്‍റേത് തന്നെ’; യുവതി സമർപ്പിച്ച ശബ്ദരേഖയിലെ സംഭാഷണം സ്ഥിരീകരിച്ച് പരിശോധന റിപ്പോര്‍ട്ട്

തിരുവനന്തപുരം: യുവതി സമർപ്പിച്ച ശബ്ദരേഖയിലുള്ളത് രാഹുൽ മാങ്കൂട്ടത്തിലിന്‍റെ തന്നെ സംഭാഷണമെന്ന് പ്രാഥമിക പരിശോധന റിപ്പോർട്ട്. ശബ്ദരേഖയിൽ കൃത്രിമം നടന്നിട്ടില്ല. ഡബ്ബിങ് , എഐ സാധ്യതകളെ പൂർണമായും തള്ളിയാണ് പരിശോധന ഫലം. പബ്ലിക് ഡൊമൈനിൽ നിന്നാണ് രാഹുലിന്‍റെ ശബ്ദം ശേഖരിച്ചത്.
അതേസമയം രാഹുൽ മാങ്കൂട്ടത്തിലിനായി അന്വേഷണം വ്യാപിപ്പിച്ച് പൊലീസ്. രാഹുലുമായി അടുത്ത ബന്ധമുള്ളവരെ ഇന്നും ചോദ്യംചെയ്യും. തെളിവ് ശേഖരണവും തുടരും. തിരുവനന്തപുരത്തും പാലക്കാടും പരിശോധനയും തുടരും. രാഹുൽ മാങ്കൂട്ടത്തിലും പരാതിക്കാരിയും എത്തിയ സ്ഥലങ്ങളിലെ സിസിടിവി ദൃശ്യം വീണ്ടെടുക്കാനും ശ്രമം തുടരുന്നു. അതിനിടെ ഇരയുടെ ശബ്ദ സാമ്പിൾ പരിശോധിക്കും.
ഇരുവരും എത്തിയിട്ടുള്ള സ്ഥലങ്ങളിലെ സിസിടിവി ദൃശ്യങ്ങൾ വീണ്ടെടുക്കാനുള്ള ശ്രമവും നടത്തുകയാണ്. മുൻകൂർ ജാമ്യാപേക്ഷ ബുധനാഴ്ച പരിഗണിക്കുമ്പോൾ അതിനെ ശക്തമായി എതിർക്കാനാണ് പൊലീസ് തീരുമാനം. യുവതിക്കെതിരെ മുദ്ര വെച്ച കവറിൽ രാഹുലും കോടതിയിൽ ചില തെളിവുകൾ കൈമാറിയിട്ടുണ്ട്.

