KSDLIVENEWS

Real news for everyone

15 വർഷമായി കോമയിൽ കഴിയുന്ന സഊദി രാജകുമാരൻ വിരലുകൾ കൂടുതൽ ചലിപ്പിച്ച് തുടങ്ങി

SHARE THIS ON

റിയാദ്: അപകടത്തെ തുടര്‍ന്ന് പതിനഞ്ച് വര്‍ഷമായി കോമയില്‍ കഴിയുന്ന സഊദി രാജകുമാരന്‍ വിരലുകള്‍ ചലിപ്പിച്ച്‌ തുടങ്ങി. ഉറങ്ങുന്ന രാജകുമാരന്‍ എന്നറിയപ്പെടുന്ന വലീദ് ബിന്‍ ഖാലിദ് ബിന്‍ ത്വലാല്‍ രാജകുമാരനാണ് കൂടുതല്‍ പ്രതീക്ഷകള്‍ നല്‍കി തന്റെ കൈവിരലുകള്‍ അടുത്ത്‌ നില്‍ക്കുന്നയാളുടെ സംസാരത്തിനനുസരിച്ച്‌ തുടര്‍ച്ചയായി അനക്കിയത്. രാജകുമാരന്‍ കൈവിരലുകള്‍ ആനക്കുന്ന വീഡിയോ ഇതിനകം തന്നെ നിരവധിയാളുകളാണ് ഷെയര്‍ ചെയ്‌തത്‌. ഇദ്ദേഹത്തിന്റെ മടങ്ങി വരവ് വേഗമാകട്ടെയെന്നാണ് ഏവരുടെയും പ്രാര്‍ത്ഥന. അറബ് കോടീശ്വരന്‍ വലീദ് ബിന്‍ ത്വലാല്‍ രജകുമാരന്റെ സഹോദര പുത്രന്‍ കൂടിയാണ് വലീദ് ബിന്‍ ഖാലിദ് രാജകുമാരന്‍.
2005 ല്‍ ഉണ്ടായ ഒരു കാര്‍ അപകടത്തെ തുടര്‍ന്നാണ് വലീദ് ബിന്‍ ഖാലിദ് ബിന്‍ ത്വലാല്‍ രാജകുമാരന്‍ അനക്കമില്ലാത്ത അവസ്ഥയിലേക്ക് ആശുപത്രി കിടക്കയിലേക്ക് നീങ്ങിയത്. പതിനാറാം വയസില്‍ സൈനിക അക്കാദമി പഠനത്തിനിടെ ഇദ്ദേഹത്തിനേറ്റ ഈ അപകടത്തെ തുടര്‍ന്ന് കോമ സ്ഥിതിയിലേക്ക് പോയ ഇദ്ദേഹത്തെ ‘ഉറങ്ങുന്ന രാജകുമാരന്‍’ എന്നാണു വിശേഷിപ്പിക്കുന്നത്. ഇദ്ദേഹത്തെ ജീവിതത്തിലേക്ക് മടക്കി കൊണ്ട് വരാന്‍ അമേരിക്കന്‍, സ്‌പാനിഷ്‌ ഡോക്ടര്‍ സംഘം ശ്രമിച്ചെങ്കിലും തലച്ചോറിലേക്ക് രക്ത സ്രാവം നിര്‍ത്താന്‍ സാധിച്ചെങ്കിലും ഇദ്ദേഹം കോമയില്‍ തന്നെ തുടരുകയായിരുന്നു. പിന്നീട് വര്‍ഷങ്ങള്‍ക്ക് ശേഷമാണു പ്രതീക്ഷ നല്‍കി വിരലുകള്‍ അനക്കി തുടങ്ങിയത്.

എന്നാല്‍, പേരിന് മാത്രമായിരുന്നു അത്. അതിനു ശേഷം ഇപ്പോള്‍ കൂടുതല്‍ അനക്കം സംഭവിച്ചത് കൂടുതല്‍ പ്രതീക്ഷ നല്‍കുന്നുണ്ട്. ഉടന്‍ യഥാര്‍ത്ഥ ജീവിതത്തിലേക്ക് രാജകുമാരന്‍ തിരിച്ചു വരട്ടെയെന്നാണ് ഏവരുടേയും പ്രാര്‍ത്ഥന.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!