KSDLIVENEWS

Real news for everyone

അൽത്താഫിനെ കെട്ടിയിട്ട് കഴുത്തറുത്തു കൊന്നു ? അനുജനെ കാണാനുമില്ല . ഉമ്മ പിണങ്ങി വേറെ താമസം ; നടുക്കം വിട്ടുമാറാതെ നാവായിക്കുളം

SHARE THIS ON

തിരുവനന്തപുരം : പതിനൊന്നുകാരനെ വീട്ടില്‍ കഴുത്തറുത്തു കൊലപ്പെടുത്തിയ സംഭവത്തില്‍ നടുക്കം മാറാതെ നാവായിക്കുളം ഗ്രാമം. വീടിനകത്ത് കെട്ടിയിട്ട നിലയില്‍ കഴുത്തറുത്ത് കൊല്ലപ്പെട്ട നിലയിലാണ് 11 കാരന്‍ അല്‍ത്താഫിന്റെ മൃതദേഹം കണ്ടെത്തിയത് എന്നാണ് റിപ്പോര്‍ട്ട്.

കുട്ടിയുടെ പിതാവ് സഫീറാണ് കൊലപാതകത്തിന് പിന്നിലെന്നാണ് പൊലീസിന്റെ സംശയം. അല്‍ത്താഫിന്റെ ഇളയ സഹോദരന്‍ അന്‍ഷാദിനെ കാണാനുമില്ല. ഇതിനിടെ നാട്ടുകാര്‍ നടത്തിയ തിരിച്ചിലില്‍ സമീപത്തെ ക്ഷേത്രക്കുളത്തിനടുത്ത് സഫീറിന്റെ ഓട്ടോറിക്ഷയും ചെരുപ്പും കണ്ടെത്തി.

തുടര്‍ന്ന് നാട്ടുകാരും ഫയര്‍ ഫോഴ്‌സും നടത്തിയ തിരച്ചിലില്‍ സഫീറിന്റെ മൃതദേഹം കണ്ടെടുത്തു.
ഇളയ കുട്ടിയേയും സഫീര്‍ കുളത്തില്‍ എറിഞ്ഞിട്ടുണ്ടാകുമെന്നാണ് സംശയിക്കുന്നത്. കുളത്തില്‍ കുട്ടിക്കായി തിരച്ചില്‍ തുടരുകയാണ്.

സഫീറും കുട്ടികളുടെ ഉമ്മയും ദീര്‍ഘനാളായി വേര്‍പിരിഞ്ഞാണ് കഴിയുന്നത്. ഇവരെ വിട്ട് വേറെ വീട്ടിലാണ് സ്ത്രീ കഴിയുന്നതെന്ന് നാട്ടുകാര്‍ പറയുന്നു. കുടുംബപരമായ പ്രശ്‌നങ്ങളാണ് കുട്ടികളെ കൊലപ്പെടുത്തി ജീവനൊടുക്കാന്‍ സഫീറിനെ പ്രേരിപ്പിച്ചതെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!