KSDLIVENEWS

Real news for everyone

അനധികൃത പണമിടപാട് ; സൗദിയിൽ പത്തോളം മലയാളികൾ പിടിയിൽ

SHARE THIS ON

സൗദിയില്‍ അനധികൃത പണമിടപാടുകള്‍ നടത്തിയ പത്തോളം മലയാളികള്‍ രഹസ്യാന്വേഷണ വിഭാഗത്തിന്‍റെ പിടിയിലായി. സുഹൃത്തുക്കള്‍ക്കും ബന്ധുക്കള്‍ക്കും ഇ-വാലറ്റുകള്‍ വഴി പണം അയച്ചവരാണ് പിടിയിലായത്.

വാല ഇടപാടുകളും കള്ളപ്പണ ഇടപാടുകളും തടയുന്നതിന് കടുത്ത ജാഗ്രതയാണ് രാജ്യം പുലര്‍ത്തി വരുന്നത്. സ്വദേശികളുടെയും വിദേശികളുടെയും എല്ലാ പണമിടപാടുകളും ശക്തമായി നീരീക്ഷിക്കുമെന്ന് നേരത്തെ ബാങ്കിംഗ് അതോറിറ്റിയും വ്യക്തമാക്കിയിട്ടുണ്ട്. ഇതിനിടെ അനധികൃത പണമിടപാടുകള്‍ നടത്തിയ പത്തോളം മലയാളികളെയാണ് കഴിഞ്ഞ ദിവസം കിഴക്കന്‍ പ്രവിശ്യയില്‍ നിന്നും രഹസ്യാന്വേഷണ വിഭാഗം പിടികൂടിയത്. ഇലക്‌ട്രോണിക് ബാങ്ക് ട്രാന്‍സ്ഫറുകള്‍, ഈ വാലറ്റ് ട്രാന്‍സ്ഫറുകള്‍ എന്നിവ മുഖേന പണം കൈമാറ്റം നടത്തിയവരാണ് പിടിയിലായവരില്‍ ഭൂരിഭാഗവും.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!