രാജ്യത്തെ കോവിഡ് ബാധിതരുടെ എണ്ണം 1.11 കോടി കടന്നു ; കോവിഡ് മുക്തരുടെ എണ്ണം 1.07,98,921 ആയി;
24 മണിക്കൂറിനിടെ 12,286 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു ; 91 മരണവും

ന്യൂഡൽഹി : രാജ്യത്ത് പുതുതായി കോവിഡ് ബാധിച്ചത് 12,286 പേർക്ക്. 12,464 പേർ കോവിഡ് മുക്തരായി. 91 പേരാണ് കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് കോവിഡ് ബാധിതരായി മരിച്ചത്.
രാജ്യത്ത് 1.11 കോടി(1,11,24,527) പേർക്കാണ് കോവിഡ് ഇതുവരെ ബാധിച്ചത്. 1.07,98,921 പേർ ഇതുവരെ കോവിഡ് മുക്തരായി. 1,57,248 പേരാണ് ഇതുവരെ മരിച്ചത്. 1,68,358 പേർ നിലവിൽ രാജ്യത്ത് കോവിഡ് ബാധിതരായി തുടരുന്നു.
രാജ്യത്ത് വാക്സിനേഷൻ രണ്ടാം ഘട്ടത്തിലേക്ക് കടക്കുമ്പോൾ ഇതുവരെ കോവിഡ് ബാധിതരായ ആളുകളേക്കാൾ കൂടുതൽ പേർക്ക് കോവിഡ് വാക്സിൻ നൽകിയിട്ടുണ്ടെന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്.
വാക്സിൻ കോവിഡ് വ്യാപനത്തിന്റെ തോതു കുറക്കുമെന്ന ശുഭപ്രതീക്ഷയിലാണ് രാജ്യം. ഇതുവരെ 1.48,54,136 പേർക്കാണ് ഇന്ത്യ വാക്സിൻ നൽകിയത്.

