കര്‍ഷക സമരം 97-ാം ദിവസത്തിലേക്ക് കടന്നു.മൂന്നാം ഘട്ട സമരപരിപാടികള്‍ ചര്‍ച്ച ചെയ്യാന്‍ കര്‍ഷക സംഘടനകളുടെ യോഗം ഇന്ന് ചേരും.

സമരം 97-ാം ദിവസത്തിലേക്ക് കടന്നു.മൂന്നാം ഘട്ട സമരപരിപാടികള്‍ ചര്‍ച്ച ചെയ്യാന്‍ കര്‍ഷക സംഘടനകളുടെ യോഗം ഇന്ന് ചേരും. ഉച്ചയ്ക്ക് സിംഗു അതിര്‍ത്തിയിലാണ് യോഗം. സിംഗു അതിര്‍ത്തില്‍ ചേരുന്ന യോഗത്തില്‍ സമരത്തിന്റെ ഭാവി പരിപാടികള്‍കള്‍ക്ക് രൂപം നല്‍കും. രാജ്യവ്യാപക പ്രതിഷേധങ്ങള്‍ തുടരാന്‍ തന്നെയാകും തീരുമാനം.
മാര്‍ച്ച് 24 വരെ മഹാ പഞ്ചായത്തുകള്‍ ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ തുടരും. മൂന്നാഴ്ചയോളം ചര്‍ച്ചയ്ക്ക് ക്ഷണിക്കാതെയുള്ള കേന്ദ്ര സര്‍ക്കാരിന്റെ നിശബ്ദത സമരത്തിനെതിരെ നടപടിയെടുക്കുന്നതിന്റെ സൂചനയാണെന്ന് ഭാരതീയ കിസാന്‍ യുണിയന്‍ നേതാവ് രാകേഷ് ടിക്കായത്ത് പറഞ്ഞു.

