മുഹമ്മദ് റിയാസും ടി വി രാജേഷ് എം എല്‍ എയും റിമാന്‍ഡില്‍

കോഴിക്കോട്: ഡി വൈ എഫ് ഐ അഖിലേന്ത്യാ പ്രസിഡന്റ് മുഹമ്മദ് റിയാസും ടി വി രാജേഷ് എം എൽ എയും റിമാൻഡിൽ. വിമാന യാത്രക്കൂലി വർദ്ധിപ്പിച്ചതിലും സർവീസുകൾ വെട്ടിച്ചുരുക്കിയതിലും പ്രതിഷേധിച്ച് സമരം ചെയ്‌ത കേസിലാണ് കോടതി ഇരുവരെയും റിമാൻഡ് ചെയ്‌തത്. 2016ലായിരുന്നു കേസിനാസ്‌പദമായ സംഭവം നടന്നത്.
ഡി വൈ എഫ് ഐ നേതൃത്വത്തിൽ കോഴിക്കോട് എയർ ഇന്ത്യയുടെ ഓഫീസിലേക്ക് നടന്ന ഉപരോധം ആക്രമാസക്തമായിരുന്നു. നേരത്തെ കേസിൽ പ്രതികളായ നേതാക്കളെല്ലാം ജാമ്യം നേടിയിരുന്നുവെങ്കിലും പിന്നീട് ഇവരുടെ ജാമ്യം റദ്ദായി. വിചാരണ കോടതിയിൽ ഹാജരാവാൻ ഹൈക്കോടതി നിർദേശിക്കുകയും ചെയ്‌തു. കേസ് പരിഗണിച്ച് ഉചിതമായ തീരുമാനമെടുക്കാൻ ഹൈക്കോടതി വിചാരണകോടതിയോടും നിർദേശിച്ചിരുന്നു.

