KSDLIVENEWS

Real news for everyone

ഇത്തിഹാദ് റെയിലിന്‍റെ പ്രോട്ടോടൈപ്പ് പാസഞ്ചർ ട്രെയിനിൽ യാത്ര ചെയ്ത് ഷെയ്ഖ് അഹമ്മദ്

SHARE THIS ON

ഷെയ്ഖ് അഹമ്മദ് ബിൻ തഹ്‌നൂൻ അൽ നഹ്യാൻ ഇത്തിഹാദ് റെയിലിന്‍റെ പ്രോട്ടോടൈപ്പ് പാസഞ്ചർ ട്രെയിനിൽ അബുദാബിയിൽ നിന്ന് ദുബായിലേയ്ക്ക് യാത്ര ചെയ്യുന്നു. ചിത്രം: അബുദാബി മീഡിയ ഓഫിസ്

അബുദാബി: യുഎഇ സായുധ സേനയുടെ ഡപ്യൂട്ടി ചീഫ് ഓഫ് സ്റ്റാഫ് മേജർ ജനറൽ  ഷെയ്ഖ് അഹമ്മദ് ബിൻ തഹ്‌നൂൻ അൽ നഹ്യാൻ ഇത്തിഹാദ് റെയിലിന്‍റെ പ്രോട്ടോടൈപ്പ് പാസഞ്ചർ ട്രെയിനിൽ അബുദാബിയിൽ നിന്ന് ദുബായിലേയ്ക്ക് യാത്ര ചെയ്തു.  ഇത്തിഹാദ് റെയിലിന്‍റെ പ്രധാന പ്രവർത്തനങ്ങളും അറ്റകുറ്റപ്പണികളും നടത്തുന്ന അബുദാബിയിലെ അൽ ഫയയിൽ നിന്ന് ദുബായിലെ അൽ ഖുദ്രയിലേക്കായിരുന്നു യാത്ര.   

ഷെയ്ഖ് അഹമ്മദിനെ പ്രതിരോധ മന്ത്രാലയത്തിലെ പ്രതിനിധി സംഘം അനുഗമിച്ചു.  യുഎഇ നാഷനൽ റെയിൽവേ നെറ്റ്‌വർക്കിന്‍റെ ചരക്ക് ഗതാഗതത്തിനുള്ള ട്രെയിൻ സർവീസുകളുടെ പ്രവർത്തനങ്ങളുടെ പുരോഗതിയും കമ്പനിയുടെ ഉദ്ഘാടന മുതലുള്ള നേട്ടങ്ങളും അവലോകനം ചെയ്തു.  ഡിപ്പോയിലെത്തിയ ഷെയ്ഖ് അഹമ്മദിനെയും സംഘത്തെയും ഇത്തിഹാദ് റെയിൽ സിഇഒ ഷാദി മലക്കും  മുതിർന്ന കമ്പനി ഉദ്യോഗസ്ഥരും സ്വീകരിച്ചു.  യാത്രയ്ക്കിടെ ഇത്തിഹാദ് റെയിലിലെ എമിറാത്തി കേഡർമാർ 2023 ഫെബ്രുവരിയിൽ ശൃംഖലയുടെ ഉദ്ഘാടനത്തിനും ചരക്ക് ഗതാഗത പ്രവർത്തനങ്ങൾ ആരംഭിച്ചതിനും ശേഷമുള്ള കമ്പനിയുടെ ഏറ്റവും പ്രധാനപ്പെട്ട സംഭവവികാസങ്ങളെക്കുറിച്ച് പ്രതിനിധി സംഘത്തോട് വിശദീകരിച്ചു. 

രാജ്യത്തിന്‍റെ ഗതാഗത, ലോജിസ്റ്റിക് മേഖലയിൽ ഇത്തിഹാദ് റെയിലിന്‍റെ നിർണായക പങ്കിനെ കുറിച്ചും യുഎഇയുടെ സാമ്പത്തിക വളർച്ചയ്ക്കും സുസ്ഥിര വികസനത്തിനും നൽകുന്ന സംഭാവനകളെക്കുറിച്ചും പ്രതിനിധി സംഘം മനസ്സിലാക്കി.  ഈ സംഭാവന അബുദാബി ഇക്കണോമിക് വിഷൻ 2030, യു എ ഇ ശതാബ്ദി പദ്ധതി 2071 എന്നിവയുടെ യാഥാർത്ഥ്യത്തെ പിന്തുണയ്ക്കുന്നു.   ദേശീയ റെയിൽവേ ശൃംഖലയിലെ ഏറ്റവും പ്രധാനപ്പെട്ടതായി കണക്കാക്കപ്പെടുന്ന പ്രവർത്തനങ്ങളുടെയും അറ്റകുറ്റപ്പണികളുടെയും ഒരു ടൂർ ഈ സന്ദർശനത്തിൽ ഉൾപ്പെടുന്നു. മുഴുവൻ നെറ്റ്‌വർക്കിന്‍റെയും പ്രവർത്തനങ്ങൾ നിയന്ത്രണ കേന്ദ്രത്തിൽ എങ്ങനെ മേൽനോട്ടം വഹിക്കുന്നുവെന്നും നിരീക്ഷിക്കുന്നുവെന്നും പ്രതിനിധി സംഘത്തിന് വിശദീകരിച്ചു

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!