KSDLIVENEWS

Real news for everyone

സൗദിയില്‍ വീണ്ടും ഡ്രോണ്‍ ആക്രമണം; ഒരുമിച്ചയച്ചത് അഞ്ച് ഡ്രോണുകള്‍, ലക്ഷ്യമിട്ടത് പ്രിൻസ് സുല്‍ത്താൻ എയര്‍ ബേസ്

SHARE THIS ON

റിയാദ്: സൗദി അറേബ്യയുടെ പ്രിൻസ് സുല്‍ത്താൻ എയർ ബേസ് വീണ്ടും ലക്ഷ്യമിട്ട് ഇറാൻ. അഞ്ച് ഡ്രോണുകള്‍ അയച്ചാണ് ആക്രമണം നടത്തിയത്.

അഞ്ച് ഡ്രോണുകളും തകർത്തെന്നും ഇവ എയർബേസിനുളളിലേക്ക് പ്രവേശിച്ചിട്ടില്ലെന്നും സൗദി വാർത്ത ഏജൻസി അറിയിച്ചു. നേരത്തെ റിഫൈനറിക്ക് നേരെയുണ്ടായ ആക്രമണത്തിന് പുറമേയാണ് പ്രിൻസ് സുല്‍ത്താൻ എയർ ബേസിലേക്കും ഇറാൻ ആക്രമിച്ചിരിക്കുന്നത്.

ആക്രമണത്തില്‍ ആളപായമൊന്നും ഉണ്ടായിട്ടില്ല. എയർബേസിനുള്ളിലേക്ക് പ്രവേശിക്കുന്നതിന് മുൻപ് തന്നെ 5 ഡ്രോണുകളും തകർത്തെന്നാണ് സൗദി പ്രതിരോധ വക്താവ് അറിയിച്ചിരിക്കുന്നത്. കഴിഞ്ഞ കുറച്ചുദിവസങ്ങളായി സൗദിയുടെ പ്രിൻസ് സുല്‍ത്താൻ എയർ ബേസ് ലക്ഷ്യമിട്ട് ഇറാൻ ആക്രമണങ്ങള്‍ ആസൂത്രണം ചെയ്തുവരികയാണ്. അ‍ഞ്ചാ ഡ്രോണുകള്‍ ഒരുമിച്ച്‌ അയച്ചാണ് ഇറാൻ ആക്രമണം നടത്തിയത്. നിലവില്‍ 90 മിസൈലുകളിലധികം തകർത്തുകളഞ്ഞതായാണ് സൗദി അധികൃതർ സ്ഥിരീകരിച്ചിരിക്കുന്നത്.

സൗദി അരാംകോയുടെ എണ്ണശുദ്ധീകരണ ശാലയ്ക്ക് (റിഫൈനറി) നേരെയും ഡ്രോണ്‍ ആക്രമണം ഉണ്ടായിരുന്നു. ദേശ ഡ്രോണുകള്‍ ഉപയോഗിച്ച്‌ നടത്തിയ ആക്രമണ ശ്രമം പരാജയപ്പെടുത്തിയതായി സൗദി പ്രതിരോധ മന്ത്രാലയം ഔദ്യോഗികമായി സ്ഥിരീകരിച്ചു. മുൻകരുതല്‍ നടപടിയുടെ ഭാഗമായി റിഫൈനറിയുടെ പ്രവർത്തനം താത്കാലികമായി നിർത്തിവെച്ചിട്ടുണ്ട്. രണ്ട് ഡ്രോണുകള്‍ ഉപയോഗിച്ചാണ് ആക്രമണത്തിന് ശ്രമം നടന്നതെന്ന് പ്രതിരോധ മന്ത്രാലയ വക്താവ് ബ്രിഗേഡിയർ ജനറല്‍ തുർക്കി അല്‍ മാലിക്കി അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!